0%

Chapter Title : ജാതകം ചേരുമ്പോൾ 12 [കാവൽക്കാരൻ]

മറിഞ്ഞ കണ്ണുകൾ... ചേച്ചി എന്നേ കണ്ടതും നന്ദു ചേച്ചിയുടെ തല മടിയിൽ നിന്നും പതുക്കെ പൊന്തിച്ചു ഒരു തലയിണയിൽ ആയി വച്ചു..

ശേഷം ബെഡിൽ നിന്നും എഴുന്നേറ്റ് വന്നു എന്നേ കെട്ടിപിടിച്ചു.....ചേച്ചി അനങ്ങാതെ എന്നേ തന്നെ കെട്ടിപിടിച്ചു നിൽക്കുകയാണ് ചേച്ചി ഒന്നും സംസാരിക്കുന്നില്ല.... അതിൽ നിന്നും തന്നെ വ്യക്തമായി ചേച്ചി അത്രമാത്രം തകർന്നിരിക്കുകയാണ് എന്ന്....ചേച്ചിയേ ശല്ല്യപ്പെടുത്താൻ ഞാനും പോയില്ല ഞാൻ ചേച്ചിയുടെ തലയിൽ തലോടി ആശ്വസിപ്പിച്ചുകൊണ്ടിരുന്നു... മിനിറ്റുകളോളം ചേച്ചി അങ്ങനെ തന്നെ നിന്നു...

"സിദ്ധു... "

"മ്മ് "

"നമ്മുക്ക്... നമ്മുക്ക് ഇവിടേ നിന്നും പോവാം മോനെ... "

ചേച്ചിയുടെ വാക്കുകളിൽ ഒരു വികാരവും എനിക്ക് തോന്നിയില്ല....

"മ്മ്... പോവാം... "

പക്ഷേ മറുപടി പറയാൻ എനിക്ക് അതികം നേരം വന്നില്ല... കാരണം ഞാനും തീരുമാനിച്ചതാണ് ഈ നശിച്ച വീട്ടിൽ നിന്നും പോവാൻ....

ഇവിടേ വന്നതുകൊണ്ട് എന്തെങ്കിലും നേട്ടം ഉണ്ടായിട്ടുണ്ടെങ്കിൽ അത് കല്ല്യാണിയേ കിട്ടിയത് മാത്രമാണ്..

അപ്പോഴേക്കും പാറുവും ദേവുചേച്ചിയും റൂമിലേക്ക് വന്നു. വന്നയുടനെ അവർ കതക് ലോക്ക് ചെയ്തു...

"എന്താ സംഭവിച്ചേ.... "

ഞാൻ എല്ലാവരോടുമായി ചോദിച്ചു...

പക്ഷേ അവർക്ക് മറുപടി ഉണ്ടായിരുന്നില്ല... അത് കണ്ടപ്പോൾ എനിക്ക് ദേഷ്യം വരുകയാണ് ചെയ്തത്....

"ഞാൻ ഒന്നാമതേ തലക്ക് പ്രാന്ത് പിടിച്ച് നിൽക്കാണ് അതിന്റെ കൂടേ ഇനിയും അത് കൂട്ടാൻ നിൽക്കല്ലേ... എന്താ സംഭവിച്ചേ എന്ന് അറിയുങ്കി പറ..."

ഞാൻ പല്ലുരിമ്മി അത്യാവശ്യം ദേഷ്യത്തിൽ തന്നെയാണ് അത് പറഞ്ഞത്... നന്ദു ചേച്ചി ഉറങ്ങുന്നത്കൊണ്ട് മാത്രം ഒച്ചയെടുത്തില്ല...

"ഞാൻ പറയാം... "

കാർത്തു ചേച്ചിയാണ്... പക്ഷേ ശബ്ദം വളരേ നേർത്തതായിരുന്നു...

എനിക്കൊപ്പം ദേവുചേച്ചിയും പാറുവും കൂടേ കാതോർത്തു

കാർത്തു ചേച്ചി നന്ദു ചേച്ചിയുടെ അരികിലായി ഇരുന്ന് ചേച്ചിയുടെ തലയിൽ തലോടികൊണ്ട് നടന്ന സംഭവങ്ങൾ ഓക്കേ പറയാൻ തുടങ്ങി...

"എനിക്ക് വിശപ്പില്ല ഞാൻ റൂമിൽ തന്നെ ഇരിക്കാം നീ പോയി കഴിച്ചു വന്നോ എന്ന് എന്നോട് നന്ദു പറഞ്ഞു...... ഞാൻ അവളേ കുറേ കഴിക്കാൻ വരാൻ നിർബന്ധിച്ചിട്ടും അവൾ വരില്ല എന്ന് വാശിപിടിച്ചു...അവസാനം ഞാൻ അവളുടെ വാശിക്ക് മുമ്പിൽ കീഴടങ്ങി. താഴേക്ക് കഴിക്കാൻ

💬 Comments

View all comments