Chapter Title : ജാതകം ചേരുമ്പോൾ 12 [കാവൽക്കാരൻ]
ഒന്നും ഇല്ലാതെ പോയികൊണ്ടിരിക്കുമ്പോൾ ആണ് ക്ഷേത്രത്തിൽ വച്ച് ഞങ്ങൾക്ക് എല്ലാവർക്കുമായി എന്തോ സ്പെഷ്യൽ പൂജ ഓക്കേ ഉണ്ടെന്നും... എല്ലാവരോടും നിർബന്ധമായും വരണമെന്നും എ ആ കള്ള താടി മാണിക്യൻ പറഞ്ഞത്....
എനിക്ക് വലിയ താൽപ്പര്യമൊന്നും തോന്നിയില്ലെങ്കിലും ബാക്കി ഉള്ളവർ അങ്ങനെയല്ലല്ലോ...
അങ്ങോട്ട് പോകുന്നതിന്റെ തിരക്കിലാണ് ഇപ്പോൾ എല്ലാവരും...
നടന്ന് തന്നെയാണ് പോകേണ്ടത്...
എല്ലാവരെയും കാണാൻ പ്രേത്യേക ഭംഗി തോന്നി...കല്ല്യാണിയുടെ കാര്യം പിന്നേ പറയേണ്ടല്ലോ...
ക്ഷേത്രത്തിലെക്കുള്ള... ആ കാട്ടിലെ വഴിയിലൂടെ ഞങ്ങൾ നടക്കാൻ തുടങ്ങി.....അന്നത്തെ സംഭവത്തിനുശേഷം ആ വഴിയൊക്കെ നല്ല വൃത്തിയാക്കി കമ്പിവേലികൊണ്ട് കെട്ടി വച്ചിട്ടുണ്ട്..
ഞങ്ങൾ എന്ന് വച്ചാൽ ഞാനും കല്ല്യാണിയും ദേവുചേച്ചിയും, നന്ദു ചേച്ചിയും പിന്നേ അരുണും..
ഈയിടെയായി ദേവൂചേച്ചിയെ കാണുമ്പോൾ അരുണിന് ഇളക്കം കൂടുതൽ ആണ്... 😤ചേച്ചിയും അരുണിനോട് ഇപ്പോൾ നല്ല കമ്പനിയാണ്..
പിന്നെ നന്ദുചേച്ചിയെ തിരിച്ചു കൊണ്ടുവന്ന ആൾ അല്ലേ ഒന്നും ചോദിക്കാൻ ഒന്നും പോയില്ല..
ബാക്കി ഉള്ളവർ എല്ലാവരും ആദ്യമേ പോയി...നേരം അൽപ്പം ഇരുട്ടി തുടങ്ങിയിരുന്നു...
കളിയും ചിരിയും തമാശയും ഒക്കെയായി ഓരോന്ന് പറഞ്ഞു കാട്ടിലൂടെ നടക്കുന്നതിനിടയിൽ നന്ദു ചേച്ചി ഒരു സ്ഥലമെത്തിയപ്പോൾ പൊടുന്നനെ നിന്നു ...
ഞങ്ങൾ ചേച്ചിയെ നോക്കുമ്പോൾ ചേച്ചി ഒരു ദിശയിലേക്കായി നോക്കികൊണ്ടിരിക്കുകയാണ്...
അവിടേ കുറച്ച് ദൂരത്തേക്ക് നോക്കിയപ്പോൾ ഞാൻ കാണുന്നത് ആ ആളാണക്കമില്ലാത്ത വീടാണ്... ഞാൻ സ്വപ്നം കണ്ട വീട്.. ചേച്ചിയേ ബോധമില്ലാതെ കിട്ടിയ വീട്....
അങ്ങോട്ട് നോക്കിയപ്പോൾ തന്നെ ദേഹമാസകലം ഒരു കുളിരു കോരി...
വല്ലാത്ത ഒരു നിശബ്ദത അനുഭവിക്കാൻ കഴിഞ്ഞു....
ആ ചെറിയ വീട് കാണുമ്പോൾ തന്നെയറിയാം... ഒരുപാട് വർഷമായി ആ വീട്
💬 Comments
View all comments