0%

Chapter Title : ജാതകം ചേരുമ്പോൾ 12 [കാവൽക്കാരൻ]

ഇവിടേ സ്ഥിതി ചെയ്യുന്നുഎന്ന്.. എന്നിട്ട്പോലും അത്രയും വർഷത്തിന്റെ പഴക്കം ആ വീട്ടിൽ കാണുന്നില്ല.....

ചേച്ചി ആ കാഴ്ച്ചയിൽ മുഴുകി നിൽക്കുകയാണ്...

"നന്ദു... "

ദേവുചേച്ചി തട്ടിവിളിച്ചപ്പോളാണ് ചേച്ചി പരിസര ബോധം വീണ്ടെടുത്തത്...

"എന്താ അങ്ങോട്ട്... നോക്കുന്നേ.."

ദേവുചേച്ചി നന്ദുചേച്ചിയോടായി തിരക്കി...

"ഏയ് ഒന്നുല്ല ചേച്ചി... ഞാൻ വെറുതെ.. "

അതും പറഞ്ഞു നന്ദു ചേച്ചി വീണ്ടും നടക്കാൻ തുനിഞ്ഞതും ദേവുചേച്ചി നന്ദു ചേച്ചിയുടെ കയ്യിലായി കയറി പിടിച്ചു...

ദേവൂചേച്ചിയെ കണ്ടാൽ അറിയാം ചേച്ചി രണ്ടും കല്പിച്ചാണ് എന്ന്...

"നന്ദു.... "

"എന്താ ചേച്ചി.. "

"നിനക്ക് ഞങ്ങളോട് എന്തെങ്കിലും പറയാൻ ഉണ്ടോ... "

വളരെ ഉറച്ച ശബ്ദമായിരുന്നു ദേവൂചേച്ചിയുടേത്..

ചേച്ചിയെ കണ്ടാൽ അറിയാം ചേച്ചി കാര്യമറിയാതെ പിന്മാറില്ല എന്ന്...

അതും നന്ദു ചേച്ചിക്കും മനസ്സിലായി കാണണം...

"ചേച്ചി... അത്... "

ചേച്ചിയുടെ മറുപടിക്കായി ഞങ്ങൾ എല്ലാവരും കാതോർത്തു..

"മ്മ്... അന്ന്... "

"അന്ന് ഞാൻ നമ്മുടെ സിദ്ധുനെ സ്വപ്നത്തിൽ കണ്ടിരുന്നു...പക്ഷേ വെറുമൊരു സ്വപ്നമായിരുന്നില്ല അത്.."

"പിന്നേ... "

"അന്ന് ഞാൻ ഒരു സ്വപ്നം കണ്ടിരുന്നു എന്ന് പറഞ്ഞായിരുന്നില്ലേ സിദ്ധു ചോരയിൽ കുളിച്ചുകിടക്കുന്നത്... അത് ആ വീടിന്റെ മുറ്റത്തായിരുന്നു... "

നന്ദു ചേച്ചി ആ വീടിനെ ചൂണ്ടി കാണിച്ചു പറഞ്ഞു... പറഞ്ഞു കഴിഞ്ഞതും കല്ല്യാണി എന്റെ കയ്യിൽ ബലമായി പിടിച്ചു.. ഞാൻ അവളെ നോക്കുമ്പോൾ അവൾ എന്നേ തന്നെ നോക്കി നിൽക്കുകയാണ്... അവളുടെ മുഖത്ത് മിന്നി മറയുന്ന ഭാവ വ്യത്യാസം ഞാൻ കണ്ടു

"പക്ഷേ അന്ന് കണ്ടതുപോലെയായിരുന്നില്ല... സിദ്ധു രക്ഷക്കായി.... എന്നേ വിളിക്കുന്നുണ്ടായിരുന്നു....സ്വപ്നമാണ് എന്ന് തിരിച്ചറിഞ്ഞിട്ടും സിദ്ധുന്റെ മുഖം

💬 Comments

View all comments