Chapter Title : ജാതകം ചേരുമ്പോൾ 12 [കാവൽക്കാരൻ]
ഉമ്മവെക്കാനും ഓക്കേ തുടങ്ങി ഞാൻ ആണെങ്കിൽ അവിടേ അതൊക്കെ കണ്ട് അങ്ങനെ നിന്നു... ചേട്ടന്റെ ഫോൺ വിളിയും കഴിഞ്ഞ് ഞങ്ങൾ പോവാൻ തുനിഞ്ഞതും ഒരു ചേച്ചി കരയുന്ന ശബ്ദം കേട്ടു... ഞാനും ഏട്ടനും ഒരുപോലെ ഞെട്ടി.... ഞങ്ങൾ ചുറ്റും നോക്കി ഒന്നും കണ്ടില്ല... പിന്നേയും പോവാൻ തുടങ്ങിയത് ആ ശബ്ദം പിന്നെയും കേട്ടു... പക്ഷേ ആ ശബ്ദം വന്നത്... ആ ആളില്ലാത്ത വീട്ടിൽ നിന്നാണ് എന്ന് മനസ്സിലായി....ഞാനും ചേട്ടനും അങ്ങോട്ട് നോക്കി... അപ്പോൾ ഒരു ചേച്ചി ആ വീടിന്റെ വാതിലും തുറന്നു ഓടി വരുന്നത് കണ്ടു....ഓടിവന്ന ചേച്ചി പെട്ടന്ന് വീണു.. വീണിടത്തു നിന്നും ചേച്ചി ഇഴഞ്ഞു പോവാൻ തുടങ്ങി... ഇടക്ക് ഇടക്ക് ചേച്ചി ആ വാതിലിന്റെ ഉള്ളിലേക്ക് നോക്കുന്നത് കണ്ടു....ഞാൻ ചേട്ടനോട് പറഞ്ഞു വാ പോയി രക്ഷിക്കാം എന്ന്.. ചേട്ടനും വാ എന്ന് പറഞ്ഞു ആ വീട്ടിലേക്ക് പോവാൻ നിന്നതും...."
അവൻ അതു പറഞ്ഞതും നിർത്തി... അവൻ വളരെ നന്നായി വിയർക്കുന്നുണ്ട്... വിറക്കുന്നുണ്ട് അവന്റെ കണ്ണുകളിൽ ഞാൻ ഒരു വല്ലാത്ത ഒരു തരം പേടി കണ്ടു...ഏതോ ഒരു തരം മാന്ത്രിക ലോകത്ത് എത്തിയത് പോലേ...
"നിന്നതും... "
ദേവു ചേച്ചി അവനേ കുലുക്കി പിന്നേയും ചോദിച്ചു....ആ കുലുക്കലിൽ സ്വബോധം വീണ്ടെടുത്ത അവൻ വെപ്രാളം പിടിച്ചു ചുറ്റും ഒന്ന് നോക്കി...
ശേഷം ഞങ്ങളുടെ എല്ലാവരുടെയും മുഖത്തേക്ക് മാറി മാറി നോക്കി വീണ്ടും പറയാൻ തുടങ്ങി...
"ഞങ്ങൾ ആ ചേച്ചിയുടെ അടുത്തേക്ക് പോവാൻ നിന്നതും.... ഒരു രൂപം ആ വീട്ടിനുള്ളിൽ നിന്നും പുറത്തേക്ക് വന്നു..... ആ രൂപത്തെ കണ്ടതും ചേട്ടൻ എന്റെ വായ പൊത്തി മിണ്ടരുത് എന്ന് ആംഗ്യം കാട്ടി... ആ ചേച്ചി വളരെ ഉച്ചത്തിൽ നിലവിളിക്കുന്നുണ്ട്... ചേച്ചി എഴുന്നേറ്റ് വീണ്ടും ഓടാൻ തുനിഞ്ഞതും ആ രൂപം ചേച്ചിടെ മുടിയിൽ പിടിച്ചു... ശേഷം ചേച്ചിടെ കഴുത്തു പിടിച്ചു പൊക്കി... ചേച്ചിയുടെ ശബ്ദവും അനക്കവും പതിയെ പതിയെ നിലക്കുന്നത് പോലേ തോന്നി... ഞാനും ഏട്ടനും പേടികൊണ്ട് വല്ലാതെ വിറക്കുന്നുണ്ടായിരുന്നു.... ഒട്ടും അങ്ങാതെ ഞങ്ങൾ രണ്ടു പേരും അവിടേ അതൊക്കെ കണ്ട് അങ്ങനെ നിന്നു.....
💬 Comments
View all comments