0%

Chapter Title : ജാതകം ചേരുമ്പോൾ 12 [കാവൽക്കാരൻ]

വേഗം എടുത്തു പാക്ക് ചെയ്യ് "

അത്രയും പറഞ്ഞുകൊണ്ട് ഞാൻ ബാഗ് എല്ലാം പാക്ക് ചെയ്യാൻ തുടങ്ങി....

കല്ല്യാണിയും സമയം കളയാൻ നിന്നില്ല..

എല്ലാതും പൂട്ടി കെട്ടി ഞാനും കല്ല്യാണിയും ഒട്ടും സമയം കളയാതെ യാത്ര തുടങ്ങി...

അപ്പാർട്മെന്റിന്റെ കീ ഞാൻ പൂട്ടി പുറത്ത് തന്നെ വച്ചു

ഞങ്ങൾ ഇറങ്ങുമ്പോൾ സമയം ഏകദേശം പുലർച്ചെ രണ്ട് കഴിഞ്ഞിരുന്നു...

ഏകദേശം പകുതി ദൂരം കഴിഞ്ഞിരിക്കുന്നു...

കല്ല്യാണി പലരേയും വിളിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും... ആരും എടുക്കുന്നില്ല...

അതൊക്കെ കാണുമ്പോൾ ടെൻഷൻ കൂടുക എന്നല്ലാതെ കുറയുന്നില്ല....

ആരെങ്കിലും ഒന്ന് എടുത്തിരുന്നെങ്കിൽ....

ഞാൻ കാർ ഓടിക്കുന്ന രീതിയും എന്റെ പരിഭ്രമവും കണ്ടിട്ടാവണം....അവൾ വല്ലാതെ പേടിക്കുന്നുണ്ട് ഒപ്പം എന്നേ ആശ്വസിപ്പിക്കാനും ശ്രമിക്കുന്നുണ്ട്....

പക്ഷേ അതൊന്നും കേൾക്കാനോ കാണാനോ ഉള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞാൻ.

ഓരോന്ന് ആലോചിച്ചു മനസിന്റെ താളം തെറ്റൽ കൂടിയപ്പോൾ ആണ്

എന്റെ ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടത്....

ശബ്ദം കേട്ടതും ഞാൻ കല്ല്യാണിയേ നോക്കി...

കാര്യം മനസ്സിലായ അവൾ ഫോൺ വേഗം തന്നെ എടുത്തു സ്പീക്കറിൽ ഇട്ടു..

"ഹലോ.. "

ദേവൂചേച്ചിയാണ്....

പക്ഷേ ആ ശബ്ദത്തിൽ ഒരു എങ്ങൽ ഉണ്ടായിരുന്നു...

ചേച്ചി കരഞ്ഞിട്ടുണ്ട് എന്ന് ആ ശബ്ദത്തിൽ നിന്നും വ്യക്തമായി...അത്കൊണ്ട് തന്നെ ഉള്ളിലെ പേടി ആളി കത്താൻ തുടങ്ങി...ശ്വാസം എടുക്കാൻ പറ്റുന്നില്ല കൈ കാലുകൾ വിറക്കുന്നുണ്ട്....

എനിക്ക് ഓർമ്മവച്ച കാലം മുതലേ ചേച്ചി ഒരുതവണ കരഞ്ഞിട്ടേ ഞാൻ കണ്ടിട്ടുള്ളൂ. അതും ഞാൻ ഏഴാംക്ലാസിൽ പഠിക്കുമ്പോൾ എനിക്ക് ഒരു ആക്സിഡന്റ് പറ്റിയതുകൊണ്ട് മാത്രം. അതിന് മുമ്പോ ശേഷമോ ചേച്ചി കരഞ്ഞതായിട്ട് എനിക്ക് ഓർമ്മയില്ല

💬 Comments

View all comments