0%

Chapter Title : ജാതകം ചേരുമ്പോൾ 12 [കാവൽക്കാരൻ]

നന്ദു ചേച്ചിക്കൊന്നും പറ്റിക്കാണല്ലേ.....

എനിക്ക് ചേച്ചിയോട് സംസാരിക്കണമെന്നും നന്ദു ചേച്ചിയേ കുറിച്ച് ചോദിക്കണമെന്നും ഉണ്ട് പക്ഷേ നാവനങ്ങുന്നില്ല..

"ഹലോ... "

ചേച്ചി വീണ്ടും ചോദിച്ചു...

"ഹലോ ചേച്ചി... "

പക്ഷേ മറുപടി പറഞ്ഞത് കല്ല്യാണിയായിരുന്നു...

"ആ കല്ലു നിങ്ങൾ എവിടെയാ...?"

"ഞങ്ങൾ... ഞങ്ങൾ അങ്ങോട്ട് വന്നോണ്ടിരിക്ക.."

" ഈ നേരത്തോ... ഈ നേരത്ത് നിങ്ങളോട് ആരാ വരാൻ പറഞ്ഞേ നീ ഫോൺ സിദ്ധുന് കൊടുത്തേ"

കല്ല്യാണി എന്നെ ഒന്ന് നോക്കി

"ചേച്ചി പറഞ്ഞോ.. ഫോൺ സ്പീക്കറിൽ ആണ്.."

കല്ല്യാണി അതും പറഞ്ഞ് ഫോൺ എന്റെ നേരേ ഒന്നൂടെ നീട്ടി...

"സിദ്ധു.... "

വളരേ സൗമ്യമായ വിളിയായിരുന്നു അത്... എന്നോടുള്ള സ്നേഹവും കരുതലും ഓക്കേ അതിൽ നിന്നും മനസ്സിലാക്കാം....

"മ്മ്... "

പക്ഷേ ഒന്ന് മൂളാൻ മാത്രമേ എനിക്ക് പറ്റിയുള്ളൂ...

അപ്പോഴേക്കും എന്റെ കണ്ണിൽ നിന്നും കണ്ണു നീർ പൊഴിയാൻ തുടങ്ങിയിരുന്നു.

കല്ല്യാണി എന്റെ മുഖത്തേക്ക് നോക്കി... അവൾക്കും എന്തോ പോലേ ആയി എന്ന് എനിക്ക് മനസ്സിലായി..

അവൾ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്...പക്ഷേ ഒന്നിനും എന്റെ മനസ്സിനെ പിടിച്ചു വെക്കാൻ കഴിയുമായിരുന്നില്ല...

"എന്താടാ.. ചേച്ചിടെ കുട്ടി കരയാണോ...?"

ചേച്ചി ചോദിച്ചു...

എന്നേ ചെറുപ്പം മുതലേ എടുത്ത് വളർത്തിയത് എന്റെ ചേച്ചിമാർ ആണ്... എന്റെ മൂളലിൽ ഒരു വ്യത്യാസം വന്നാൽ പോലും അവർക്ക് അറിയാൻ പറ്റും.... ഒരു വാക്കുകൊണ്ട് പോലും മറ്റുള്ളവർ എന്നേ വേദനിപ്പിക്കാൻ അവർ സമ്മതിക്കുമായിരുന്നില്ല.. അത് അച്ഛൻ ആയാലും അമ്മയായാലും... അത്രക്കും സ്നേഹിച്ചാണ് അവർ എന്നേ കൊണ്ടു നടന്നിട്ടുള്ളത്....

"മ്മഹ്.. "

ഞാൻ അല്ല എന്ന് മൂളിയെങ്കിലും ദേവു

💬 Comments

View all comments