0%

Chapter Title : ജാതകം ചേരുമ്പോൾ 12 [കാവൽക്കാരൻ]

മുന്നോട്ടു നോക്കിയപ്പോൾ ഞാൻ കാണുന്നത് ഒരു രൂപമാണ്...

ആ ഇരണ്ട വെളിച്ചത്തിൽ അതെന്താണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല...ഒരു മനുഷ്യന്റെ വലുപ്പമുള്ള രൂപം അനങ്ങാതെ നിൽക്കുന്നു... കൂടുതൽ നോക്കുംതോറും ആ രൂപം ഞങ്ങളേ തന്നെ നോക്കി നിൽക്കുന്നതായി തോന്നി....അതൊരു നിഴലാണോ മനുഷ്യനാണോ എന്ന് മനസിലാക്കാൻ ശ്രമിക്കുന്നതിനും മുമ്പേ കാർ ആ രൂപത്തിന് അടുത്തെത്തിയിരുന്നു

ബ്രേക്ക്‌ പിടിക്കാനോ എന്തിന് സ്റ്റീറിങ് ഒന്ന് തിരിക്കാൻ പോലും സമയം കിട്ടിയില്ല.... അതിനും മുമ്പേ ഞാൻ ആ രൂപത്തെ ഇടിച്ചു തെറിപ്പിച്ചിരുന്നു

കൂടേ കല്ല്യാണിയുടെ അലർച്ച കൂടേ ആയപ്പോൾ കാറിന്റെ നിയന്ത്രണം എന്നിൽ നിന്നും പൂർണമായും നഷ്ടപ്പെട്ടു....കാർ മുന്നിലുള്ള കൊക്കയേ ലക്ഷ്യമാക്കി പായുകയാണ്....

എന്റെ പരമാവതി ഞാൻ ശ്രമിക്കുന്നെണ്ടെങ്കിലും ഒന്നും നടക്കുന്നില്ല കൂടേ കല്ല്യാണി കൂടേ സ്റ്റീറിംഗ് പിടിച്ച് തിരിക്കാൻ ശ്രമിച്ചപ്പോൾ ആണ് കാറിനേ വീണ്ടും കൺട്രോളിലേക്കെത്തിക്കുവാൻ സാധിച്ചത്....

ശേഷം എങ്ങനെയൊക്കെയോ കാർ നിർത്തി

എന്റെ കൈകൾ നന്നായി വിറക്കുന്നുണ്ട്..

ഞാൻ ആദ്യം നോക്കിയത് കല്ല്യാണിയേയാണ് അവൾക്കെന്തെങ്കിലും പറ്റിയോ എന്നറിയാൻ....

അവൾക്ക് കുഴപ്പമൊന്നുമില്ലെങ്കിലും മുഖത്ത് വല്ലാത്ത ഒരു തരം മരവിപ്പ് കാണാം..

അത് മരണം മുന്നിൽ കണ്ടതുകൊണ്ടാണോ അതോ കാർ എന്തിനെയോ ഇടിച്ചു തെറിപ്പിച്ചു എന്ന തിരിച്ചറിവാണോ എന്ന് മാത്രമേ അറിയാൻ ഉണ്ടായിരുന്നുള്ളു...

എന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു...

"ഹലോ....എന്താ പറ്റിയേ.... സിദ്ധു.... കല്ലു.... ഹലോ... "

ദേവൂചേച്ചിയുടെ ശബ്ദമാണ്...അപ്പോഴാണ് ചേച്ചി ഇപ്പോഴും കാളിൽ തന്നെയാണ് എന്നുള്ള ബോധം എനിക്ക് വന്നത്..

ഞാൻ വേഗം ഫോൺ എടുത്തു....

"ഹലോ.. "

ഞാൻ ചേച്ചിക്ക് മറുപടി കൊടുത്തു. ഒപ്പം കല്ല്യാണിയേ നോക്കുകകൂടെ ചെയ്തു. അവൾ ചുറ്റും നടക്കുന്നത് ഒന്നും അറിയുന്നില്ല എന്ന് എനിക്ക് മനസ്സിലായി.. അതേ മരവിപ്പിൽ ഇരിക്കാണ്.

"സിദ്ധു... എന്താ പറ്റിയേ... ഹലോ... നിങ്ങൾ ഓക്കേ അല്ലേ.. സിദ്ധു...കല്ലു.."

ചേച്ചിയുടെ പേടി വർധിച്ചുവരുന്നത് ആ വാക്കുകളിൽ നിന്നും എനിക്ക് വ്യക്തമായി..

ഒപ്പം ബാക്ക്ഗ്രൗണ്ടിൽ നിന്നും അമ്മയുടെയും പാറുവിന്റെയും ശബ്ദം കേൾക്കാം അവരും നന്നായി ഭയപ്പെട്ടിരിക്കുന്നു എന്നും മനസ്സിലായി

"ഒന്നൂല്ല ചേച്ചി ഒരു നായ വട്ടം ചാടിയതാ..പ്രശ്നം ഒന്നുല്ല.."

നന്ദുചേച്ചിയുടെ കാര്യത്തിൽ ടെൻഷൻ അടിച്ചിരിക്കുന്ന അവരേ കൂടുതൽ ഭയപ്പെടുത്തേണ്ട എന്ന്

💬 Comments

View all comments