0%

Chapter Title : ജാതകം ചേരുമ്പോൾ 12 [കാവൽക്കാരൻ]

കരുതി ഞാൻ അപ്പോ വായിൽ വന്ന കള്ളം പറഞ്ഞു..

"ചേച്ചി... ഞാൻ... ഞാൻ.. വിളിക്കാം "

ഇനിയും അവരോട് സംസാരിച്ചിരുന്നാൽ... എന്ത് സംഭവിച്ചു എന്ന് അവരോട് വള്ളി പുള്ളി തെറ്റാതെ പറഞ്ഞു മനസിലാക്കേണ്ടി വരും... അത്കൊണ്ട് എത്രയും പെട്ടെന്ന് കാൾ കട്ട്‌ ആക്കുന്നത് തന്നെയാണ് നല്ലത്..

കാൾ കട്ട്‌ ആക്കിയത് ഞാൻ ഒരു നെടുവീർപ്പിട്ടു....

കുറച്ചു മുന്പേ സംഭവിച്ച കാര്യങ്ങൾ വീണ്ടും മനസ്സിലേക്ക് വന്നു..

ആ രൂപം...

അതൊരു മനുഷ്യൻ ആവരുതേ എന്ന ഒറ്റ ആഗ്രഹം മാത്രമേ എനിക്കുണ്ടായിരുന്നുള്ളു

കാർ വേഗം ഞാൻ റിവേഴ്‌സ് എടുത്ത് റോഡിനു സൈഡിൽ ആയി പാർക്ക്‌ ചെയ്തു...

ആകെ വെളിച്ചം തരാൻ ഉള്ളത് ഒരു സ്ട്രീറ്റ് ലൈറ്റ് ആണ്.. അതാണെങ്കിൽ ഉള്ളതും ഇല്ലാത്തതും കണക്ക് എന്ന് പറഞ്ഞതുപോലെ മിന്നി കത്തികൊണ്ടിരിക്കുന്നു...

പക്ഷേ നിലാവിന്റെ വെട്ടം വളരേ തെളിച്ചമുള്ളതായിരുന്നു. എങ്ങും നിശബ്ദത മാത്രം....

"കല്ലു.. നീ... നീ കാറിൽ തന്നെ ഇരിക്ക് ഞാൻ അതെന്താണ് എന്ന് നോക്കിയിട്ട് വരാം... "

ഞാൻ കല്ല്യാണിയുടെ കവിളിൽ തലോടികൊണ്ട് പറഞ്ഞു....

അവളെ കണ്ടപ്പോൾ സത്യം പറഞ്ഞ എനിക്ക് സങ്കടം വന്നു... അത്രക്കും പേടിച്ചിട്ടുണ്ട് പാവം.. ഇപ്പോ കരയും എന്ന അവസ്ഥയിൽ നിൽക്കുകയാണ്..

പക്ഷേ എന്റെ തഴുകൽ കിട്ടിയതും അത്രയും നേരം പിടിച്ചു വച്ച കണ്ണീരൊക്കെ അണപൊട്ടി ഒഴുകാൻ തുടങ്ങി...

അവൾ എന്നേ കെട്ടിപിടിച്ചു ആർത്ത് കരയാൻ തുടങ്ങി നന്നായി വിറക്കുന്നുമുണ്ട് ശബ്ദമാണെൽ പുറത്തേക്കു വരുന്നുമില്ല...

അവളേ ഞാൻ എന്നിലേക്ക് ചേർത്തി ആശ്വസിപ്പിക്കാൻ തുടങ്ങി....

"കരയാതെ... ഒന്നും പറ്റിയില്ലല്ലോ... പിന്നെന്താ...?നീ ഇവിടേ ഇരി ഞാൻ പെട്ടെന്ന് അത് എന്താണ് എന്ന് നോക്കിയിട്ട് വരാം.."

ഞാൻ കല്ല്യാണിയുടെ തലയിൽ തലോടികൊണ്ട് പറഞ്ഞു...

"പേ..പേടിയാവുന്നു..ഞ ഞാ.. ഞാനും വരാം..."

വിക്കി വിക്കിയാണ് കല്ല്യാണി മറുപടി പറഞ്ഞത് അത്രക്കും അവൾ പേടിച്ചിരിക്കുന്നു..

കാറിൽ ആണേലും അവളേ തനിച്ചാക്കി പോവാൻ പിന്നേ എനിക്കും മനസ്സ് വന്നില്ല..

കല്ലുവും ഞാനും കാറിന് പുറത്തേക്ക് ഇറങ്ങി..

കല്ല്യാണി എന്റെ കൈ മുറുക്കെ പിടിച്ചിട്ടുണ്ട്.. ഞാനും അവളേ ചേർത്ത് പിടിച്ചു...

ഞങ്ങൾ ആ രൂപം കണ്ട സ്ഥലത്തേക്ക് നടക്കാൻ

💬 Comments

View all comments