Chapter Title : ജാതകം ചേരുമ്പോൾ 12 [കാവൽക്കാരൻ]
ഹലോ... നിങ്ങൾ ഓക്കേ അല്ലേ.. സിദ്ധു...കല്ലു.."
ചേച്ചിയുടെ പേടി വർധിച്ചുവരുന്നത് ആ വാക്കുകളിൽ നിന്നും എനിക്ക് വ്യക്തമായി..
ഒപ്പം ബാക്ക്ഗ്രൗണ്ടിൽ നിന്നും അമ്മയുടെയും പാറുവിന്റെയും ശബ്ദം കേൾക്കാം അവരും നന്നായി ഭയപ്പെട്ടിരിക്കുന്നു എന്നും മനസ്സിലായി
"ഒന്നൂല്ല ചേച്ചി ഒരു നായ വട്ടം ചാടിയതാ..പ്രശ്നം ഒന്നുല്ല.."
നന്ദുചേച്ചിയുടെ കാര്യത്തിൽ ടെൻഷൻ അടിച്ചിരിക്കുന്ന അവരേ കൂടുതൽ ഭയപ്പെടുത്തേണ്ട എന്ന് കരുതി ഞാൻ അപ്പോ വായിൽ വന്ന കള്ളം പറഞ്ഞു..
"ചേച്ചി... ഞാൻ... ഞാൻ.. വിളിക്കാം "
ഇനിയും അവരോട് സംസാരിച്ചിരുന്നാൽ... എന്ത് സംഭവിച്ചു എന്ന് അവരോട് വള്ളി പുള്ളി തെറ്റാതെ പറഞ്ഞു മനസിലാക്കേണ്ടി വരും... അത്കൊണ്ട് എത്രയും പെട്ടെന്ന് കാൾ കട്ട് ആക്കുന്നത് തന്നെയാണ് നല്ലത്..
കാൾ കട്ട് ആക്കിയത് ഞാൻ ഒരു നെടുവീർപ്പിട്ടു....
കുറച്ചു മുന്പേ സംഭവിച്ച കാര്യങ്ങൾ വീണ്ടും മനസ്സിലേക്ക് വന്നു..
ആ രൂപം...
അതൊരു മനുഷ്യൻ ആവരുതേ എന്ന ഒറ്റ ആഗ്രഹം മാത്രമേ എനിക്കുണ്ടായിരുന്നുള്ളു
കാർ വേഗം ഞാൻ റിവേഴ്‌സ് എടുത്ത് റോഡിനു സൈഡിൽ ആയി പാർക്ക് ചെയ്തു...
ആകെ വെളിച്ചം തരാൻ ഉള്ളത് ഒരു സ്ട്രീറ്റ് ലൈറ്റ് ആണ്.. അതാണെങ്കിൽ ഉള്ളതും ഇല്ലാത്തതും കണക്ക് എന്ന് പറഞ്ഞതുപോലെ മിന്നി കത്തികൊണ്ടിരിക്കുന്നു...
പക്ഷേ നിലാവിന്റെ വെട്ടം വളരേ തെളിച്ചമുള്ളതായിരുന്നു. എങ്ങും നിശബ്ദത മാത്രം....
"കല്ലു.. നീ... നീ കാറിൽ തന്നെ ഇരിക്ക് ഞാൻ അതെന്താണ് എന്ന് നോക്കിയിട്ട് വരാം... "
ഞാൻ കല്ല്യാണിയുടെ കവിളിൽ തലോടികൊണ്ട് പറഞ്ഞു....
അവളെ കണ്ടപ്പോൾ സത്യം പറഞ്ഞ എനിക്ക് സങ്കടം വന്നു... അത്രക്കും പേടിച്ചിട്ടുണ്ട് പാവം.. ഇപ്പോ കരയും എന്ന
💬 Comments
View all comments