0%

Chapter Title : ജാതകം ചേരുമ്പോൾ 12 [കാവൽക്കാരൻ]

അവസ്ഥയിൽ നിൽക്കുകയാണ്..

പക്ഷേ എന്റെ തഴുകൽ കിട്ടിയതും അത്രയും നേരം പിടിച്ചു വച്ച കണ്ണീരൊക്കെ അണപൊട്ടി ഒഴുകാൻ തുടങ്ങി...

അവൾ എന്നേ കെട്ടിപിടിച്ചു ആർത്ത് കരയാൻ തുടങ്ങി നന്നായി വിറക്കുന്നുമുണ്ട് ശബ്ദമാണെൽ പുറത്തേക്കു വരുന്നുമില്ല...

അവളേ ഞാൻ എന്നിലേക്ക് ചേർത്തി ആശ്വസിപ്പിക്കാൻ തുടങ്ങി....

"കരയാതെ... ഒന്നും പറ്റിയില്ലല്ലോ... പിന്നെന്താ...?നീ ഇവിടേ ഇരി ഞാൻ പെട്ടെന്ന് അത് എന്താണ് എന്ന് നോക്കിയിട്ട് വരാം.."

ഞാൻ കല്ല്യാണിയുടെ തലയിൽ തലോടികൊണ്ട് പറഞ്ഞു...

"പേ..പേടിയാവുന്നു..ഞ ഞാ.. ഞാനും വരാം..."

വിക്കി വിക്കിയാണ് കല്ല്യാണി മറുപടി പറഞ്ഞത് അത്രക്കും അവൾ പേടിച്ചിരിക്കുന്നു..

കാറിൽ ആണേലും അവളേ തനിച്ചാക്കി പോവാൻ പിന്നേ എനിക്കും മനസ്സ് വന്നില്ല..

കല്ലുവും ഞാനും കാറിന് പുറത്തേക്ക് ഇറങ്ങി..

കല്ല്യാണി എന്റെ കൈ മുറുക്കെ പിടിച്ചിട്ടുണ്ട്.. ഞാനും അവളേ ചേർത്ത് പിടിച്ചു...

ഞങ്ങൾ ആ രൂപം കണ്ട സ്ഥലത്തേക്ക് നടക്കാൻ തുടങ്ങി... നിലാവ് ഞങ്ങക്ക് വഴി ഒരുക്കി തരുന്നത് പോലെയായിരുന്നു അപ്പോൾ അന്തരീക്ഷം

ഓരോ ചുവട് വക്കുമ്പോഴും ഭയം എന്നിലേക്കും ഇരചെത്താൻ തുടങ്ങി... വല്ലാത്ത ഒരു ഭയം..അതിന്റെ കാരണം ചോദിച്ചാൽ എനിക്ക് ഉത്തരമില്ല...

നിശബ്ദത നിറഞ്ഞ ആ സ്ഥലത്ത് തണുത്ത കാറ്റ് വീശിയപ്പോൾ രോമാഞ്ചം വന്നത് ഞാൻ അറിഞ്ഞു...

അങ്ങോട്ട് പോകണോ എന്ന് എന്നോട് ഞാൻ സ്വയം ചോദിച്ചു...

കല്ല്യാണിയുടെ മുറുക്കലിന്റെ ശക്തി കൂടി കൂടി വരുകയാണ്...

നിശബ്ദത നിറഞ്ഞ സ്ഥലത്ത് പെട്ടന്ന് കുറുക്കൻമാരുടെ ഓരിയിടൽ കൂടെയായപ്പോൾ. ഒരു നിമിഷം ഞാൻ കല്ല്യാണിയേകൊണ്ട് തിരിച്ചു നടന്നാലോ എന്ന് ചിന്തിച്ചു...

പക്ഷേ എന്നേ അതിൽ നിന്നും പിന്തിരിപ്പിച്ചത് അത് മനുഷ്യനായിരിക്കുമോ എന്നുള്ള

💬 Comments

View all comments