0%

Chapter Title : ജാതകം ചേരുമ്പോൾ 12 [കാവൽക്കാരൻ]

ശബ്ദങ്ങൾ ഉയരൻ തുടങ്ങി... പക്ഷേ മുന്നത്തേതിനേക്കാൾ കുറച്ചുകൂടി ശബ്ദം കൂടിയിരുന്നു....

"ദേവു ചേച്ചി നമ്മുക്ക് ഇവിടേ നിന്നും പോവാം... "

കല്ല്യാണിയാണ്... അവൾ ഒരുതരം പേടിയോടെയാണ് അത് പറഞ്ഞത്... പക്ഷേ എല്ലാവർക്കും തോന്നിത്തുടങ്ങിയിരുന്നു... ഇവിടേ നിൽക്കുന്നത് അത്ര നല്ല കാര്യമല്ല എന്ന്.....

"മ്മ്... പോട്ടെ സാരല്ല.... ഇനി ഇത്പോലെ എന്തെങ്കിലും നീ ചെയ്യ്... കാണിച്ചു തരാം ഞാൻ... നടക്ക്.... "

ചേച്ചി ഒരു താക്കീത് എന്നപോലെ പറഞ്ഞു നടക്കാൻ തുടങ്ങി...

പോവുന്നതിനു മുന്പേ ഞാൻ ആ വീടും പരിസരവും ഒന്ന്‌ നന്നായി വീക്ഷിച്ചു...

ഞാൻ കല്ല്യാണിയേ നോക്കിയപ്പോൾ കാണുന്നത് നടന്നുകൊണ്ട് ഓടുന്നതാണ്...

ആ കാട് കഴിഞ്ഞു ഞങ്ങൾ ആ പാടത്തു എത്തി.. എല്ലാവരും ക്ഷേത്രത്തിലേക്ക് പോവുന്നതിരക്കിൽ ആണ് നല്ല തിരക്ക് കാണാം...

ബാക്കി എല്ലാവരും ഉത്സവ പറമ്പിൽ ഞങ്ങളേം കാത്ത് നിൽക്കുകയാണ്... കൂടേ മാണിക്യനും ഉണ്ട്....

എന്ന പോയാലോ.... ഞങ്ങൾ അവരുടെ അടുത്ത് എത്തിയതും അമ്മ എല്ലാവരോടുമായി പറഞ്ഞു.... ക്ഷേത്രത്തിന് ഉള്ളിലേക്ക് പോവുന്ന കാര്യമാണ്..

"ഞാനൊന്നും വരുന്നില്ല... "

ഞാൻ എടുത്തടിച്ചത് പോലേ പറഞ്ഞു...

അമ്മ മുഖം തിരിച്ചു ദേവുചേച്ചിയെ നോക്കി... ചേച്ചി അപ്പോൾ തന്നെ മുഖം തിരിച്ചു... ചേച്ചിയുടെ മറുപടിയും അമ്മക്ക് കിട്ടി...

അമ്മ ദയനീയമായി മാണിക്യനെ നോക്കി...

"അത്.. സാരല്ല്യ... വരുന്നവർ വന്നാൽ മതി... എല്ലാവരും ഇവിടേ തന്നെയുണ്ടല്ലോ... കുഴപ്പമൊന്നുമില്ല..."

അയാൾ എല്ലാവരോടുമായി പറഞ്ഞു...

ഓ പിന്നേ....ഇനി അയാൾ കുഴപ്പം ഉണ്ട് എന്ന് പറഞ്ഞാൽ പോലും ഞാൻ പോവില്ല... 😏

ഇനി പറഞ്ഞിട്ട് കാര്യമില്ല എന്ന് കണ്ടതുകൊണ്ടാവണം എല്ലാവരും ക്ഷേത്രത്തിലേക്ക് നടന്നു...

ഞാനും ദേവുചേച്ചിയും..

💬 Comments

View all comments