0%

Chapter Title : ജാതകം ചേരുമ്പോൾ 12 [കാവൽക്കാരൻ]

കുറച്ചു മാറിയുള്ള ആ ആൽമരത്തിനു ചുറ്റുമുള്ള ഇരിപ്പിടത്തേക്കും.... അവിടേ ആകെ രണ്ട് ചെറിയ ചെക്കന്മാരെ ഉള്ളു. അവരെകൊണ്ട് ഉപദ്രവമൊന്നുമുണ്ടാവില്ല.. സമാധാനമായി ഇരിക്കാം...

ഞങ്ങളുടെ കാലൊച്ചയല്ലാതെ വേറേ ആൾക്കാരുടെ കാലൊച്ചയും പിറകിലായി കേൾക്കാം...

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത്.. അരുണിനെയും കല്ല്യാണിയെയുമാണ്...

കല്ല്യാണിയുടെ കാര്യം ഓക്കേ അവൾ എനിക്ക് ഒപ്പം തന്നെയാണ് എപ്പോഴും... പക്ഷേ അരുണിന് എന്താ... അവന്റെ ചാട്ടം ഓക്കേ എനിക്ക് മനസ്സിലാവുന്നുണ്ട്.. എന്റെ കൊക്കിനു ജീവൻ ഉള്ളടത്തോളം കാലം അത് നടക്കില്ല... 😤

"അഹ്... നിങ്ങൾ അപ്പോ അവരോടൊപ്പം പോയില്ലേ.... "

ചേച്ചി അവരോടായി ചോദിച്ചു...

"ഇല്ലേച്ചി...അവിടേ പോയാൽ ബോറടിച്ചു ചാവും... "

കല്ല്യാണി എന്റെ കയ്യിൽകൂടേ കൈ കോർത്തുകൊണ്ട് പറഞ്ഞു...

അവളുടെ കാട്ടികൂട്ടൽ ഓക്കേ കണ്ടിട്ട് ചേച്ചിയുടെ മുഖത്ത് ഒരു കള്ള ചിരി വിരിയുന്നത് കാണാം...

ഈ കുരിപ്പ് മനുഷ്യനെ നാണം കെടുത്തും... 😤

"അപ്പോ നീ എന്താ പോവാഞ്ഞേ... "

ചേച്ചിയുടെ അടുത്ത ചോദ്യം അരുണിനോടായി...

"ഏഹ്.. ഞാനോ... ഞാൻ.. ഞാൻ വിചാരിച്ചു.. നേരത്തെ പറഞ്ഞ കഥയുടെ ബാക്കി പറഞ്ഞു തരാം എന്ന്..."

ഉഫ് നാച്ചുറൽ ആക്ടിങ്.... ഇവാനാണ് ശെരിക്കും മൂവി ഫീൽഡ് ചേരുന്നത്.. അമ്മാതിരി അഭിനയമല്ലേ...

"ആണോ... എന്ന വേഗം വാ...."

അവന്റെ ഡയലോഗിൽ ചേച്ചിയും ഫ്ലാറ്റ്...

ഈ നേരത്തെ പറഞ്ഞ കഥ ഇല്ലേ... അത് അരുൺ കേസ് തെളിയിച്ചിട്ടുള്ള കഥയാണ് ട്ടോ... ഒരു നാല്പത് ശതമാനം സത്യവും പിന്നേ ബാക്കി അറുപതു ശതമാനം വെള്ളവും ചേർത്തൊരു കഥ...

ചേച്ചിക്ക് പിന്നേ.... ത്രില്ലിങ് ആയിട്ടുള്ള എന്ത് കണ്ടാലും കേട്ടാലും പുള്ളിക്കാരി ഓൺ

💬 Comments

View all comments