Chapter Title : ജാതകം ചേരുമ്പോൾ 12 [കാവൽക്കാരൻ]
വൃത്തിയാക്കി ഇറങ്ങുമ്പോഴേക്കും സമയം ഒരുപാട് വൈകി.... ചേട്ടൻ എന്നോട് കാട്ടിലൂടെ ഉള്ള എളുപ്പവഴി പോവാം എന്ന് പറഞ്ഞു.... ഞാൻ വേണ്ട എന്ന് പറഞ്ഞെങ്കിലും നടന്നില്ല... അങ്ങനെ പാടം കഴിഞ്ഞ് കാട്ടിലൂടെ പോകുമ്പോൾ... ആ ഒഴിഞ്ഞു കിടക്കുന്ന വീട് ഇല്ലേ.. അവിടേ എത്തിയപ്പോൾ ചേട്ടന് ഒരു കാൾ വന്നു..... ചേട്ടൻ കുറച്ച് മാറി നിന്നു ഓരോന്ന് പറയാനും ഉമ്മവെക്കാനും ഓക്കേ തുടങ്ങി ഞാൻ ആണെങ്കിൽ അവിടേ അതൊക്കെ കണ്ട് അങ്ങനെ നിന്നു... ചേട്ടന്റെ ഫോൺ വിളിയും കഴിഞ്ഞ് ഞങ്ങൾ പോവാൻ തുനിഞ്ഞതും ഒരു ചേച്ചി കരയുന്ന ശബ്ദം കേട്ടു... ഞാനും ഏട്ടനും ഒരുപോലെ ഞെട്ടി.... ഞങ്ങൾ ചുറ്റും നോക്കി ഒന്നും കണ്ടില്ല... പിന്നേയും പോവാൻ തുടങ്ങിയത് ആ ശബ്ദം പിന്നെയും കേട്ടു... പക്ഷേ ആ ശബ്ദം വന്നത്... ആ ആളില്ലാത്ത വീട്ടിൽ നിന്നാണ് എന്ന് മനസ്സിലായി....ഞാനും ചേട്ടനും അങ്ങോട്ട് നോക്കി... അപ്പോൾ ഒരു ചേച്ചി ആ വീടിന്റെ വാതിലും തുറന്നു ഓടി വരുന്നത് കണ്ടു....ഓടിവന്ന ചേച്ചി പെട്ടന്ന് വീണു.. വീണിടത്തു നിന്നും ചേച്ചി ഇഴഞ്ഞു പോവാൻ തുടങ്ങി... ഇടക്ക് ഇടക്ക് ചേച്ചി ആ വാതിലിന്റെ ഉള്ളിലേക്ക് നോക്കുന്നത് കണ്ടു....ഞാൻ ചേട്ടനോട് പറഞ്ഞു വാ പോയി രക്ഷിക്കാം എന്ന്.. ചേട്ടനും വാ എന്ന് പറഞ്ഞു ആ വീട്ടിലേക്ക് പോവാൻ നിന്നതും...."
അവൻ അതു പറഞ്ഞതും നിർത്തി... അവൻ വളരെ നന്നായി വിയർക്കുന്നുണ്ട്... വിറക്കുന്നുണ്ട് അവന്റെ കണ്ണുകളിൽ ഞാൻ ഒരു വല്ലാത്ത ഒരു തരം പേടി കണ്ടു...ഏതോ ഒരു തരം മാന്ത്രിക ലോകത്ത് എത്തിയത് പോലേ...
"നിന്നതും... "
ദേവു ചേച്ചി
💬 Comments
View all comments