Chapter Title : ജാതകം ചേരുമ്പോൾ 12 [കാവൽക്കാരൻ]
അവനേ കുലുക്കി പിന്നേയും ചോദിച്ചു....ആ കുലുക്കലിൽ സ്വബോധം വീണ്ടെടുത്ത അവൻ വെപ്രാളം പിടിച്ചു ചുറ്റും ഒന്ന് നോക്കി...
ശേഷം ഞങ്ങളുടെ എല്ലാവരുടെയും മുഖത്തേക്ക് മാറി മാറി നോക്കി വീണ്ടും പറയാൻ തുടങ്ങി...
"ഞങ്ങൾ ആ ചേച്ചിയുടെ അടുത്തേക്ക് പോവാൻ നിന്നതും.... ഒരു രൂപം ആ വീട്ടിനുള്ളിൽ നിന്നും പുറത്തേക്ക് വന്നു..... ആ രൂപത്തെ കണ്ടതും ചേട്ടൻ എന്റെ വായ പൊത്തി മിണ്ടരുത് എന്ന് ആംഗ്യം കാട്ടി... ആ ചേച്ചി വളരെ ഉച്ചത്തിൽ നിലവിളിക്കുന്നുണ്ട്... ചേച്ചി എഴുന്നേറ്റ് വീണ്ടും ഓടാൻ തുനിഞ്ഞതും ആ രൂപം ചേച്ചിടെ മുടിയിൽ പിടിച്ചു... ശേഷം ചേച്ചിടെ കഴുത്തു പിടിച്ചു പൊക്കി... ചേച്ചിയുടെ ശബ്ദവും അനക്കവും പതിയെ പതിയെ നിലക്കുന്നത് പോലേ തോന്നി... ഞാനും ഏട്ടനും പേടികൊണ്ട് വല്ലാതെ വിറക്കുന്നുണ്ടായിരുന്നു.... ഒട്ടും അങ്ങാതെ ഞങ്ങൾ രണ്ടു പേരും അവിടേ അതൊക്കെ കണ്ട് അങ്ങനെ നിന്നു..... ആ രൂപം ചേച്ചിയേ പിടിച്ചു വീടിനുള്ളിലേക്ക് കയറാൻ തുടങ്ങുമ്പോൾ ആണ് ആരോ ടോർച് അടിക്കുന്നത് കണ്ടത്. അങ്ങോട്ട് നോക്കുമ്പോൾ രണ്ട് പേർ നടന്നു വരുന്നു.... അവർ വരുന്നത് നോക്കി എനിക്ക് പെട്ടന്നാണ് ആ ചേച്ചിയുടെ കാര്യം ഓർമവന്നത്
ശേഷം ആ വീട്ടിലേക്ക് നോക്കിയപ്പോൾ ചേച്ചി മുറ്റത്തു കിടക്കുന്നു....പക്ഷേ ആ വാതിൽ എല്ലാം അടഞ്ഞിരുന്നു.....വന്ന രണ്ടുപേർ കുറച്ചു നേരം ചുറ്റും നോക്കിയിട്ട് ആ വീട്ടിലോട്ട് പോയി... ഞങ്ങൾ അനങ്ങാതെ നിന്നു.... ആ രണ്ടു പേർ മുറ്റത്തു കിടക്കുന്ന ചേച്ചിയേ കണ്ടതും ചേച്ചിയുടെ അടുത്തേക്ക് പോയി.. ചേച്ചിയേ രക്ഷിക്കാൻ വന്നവർ ആയിരിക്കണം എന്ന് ഞാൻ വിചാരിച്ചു....അതിന് ശേഷം ഞങ്ങൾ അവിടെ നിന്നില്ല
💬 Comments
View all comments