Chapter Title : ജാതകം ചേരുമ്പോൾ 12 [കാവൽക്കാരൻ]
എന്നേ കൂട്ടി ചേട്ടൻ വേഗം വീട്ടിലോട്ട്.. പോയി...."
എല്ലാം കേട്ടു കഴിഞ്ഞതും വല്ലാത്ത ഒരു മരവിപ്പിൽ ആയിരുന്നു ഞാൻ.... ദേവുചേച്ചിയെ നോക്കിയപ്പോൾ ആ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു...
ഞാൻ ആ കുട്ടികളോട് പോവാൻ പറഞ്ഞു...
"മോനേ... "
തിരിച്ചു പോവാൻ തുടങ്ങിയ അവരെ കല്ല്യാണി വീണ്ടും വിളിച്ചു.... കല്ല്യാണിയുടെ വിളി കേട്ടവർ തിരിഞ്ഞു...
"അതൊരു കറുത്ത രൂപം ആയിരുന്നോ... ഒരു മനുഷ്യന്റെ ഓക്കേ വലുപ്പം തോന്നിപ്പിക്കുന്ന...? "
"ആ.. ചേച്ചി ഏതാണ്ട് അത്പോലെ ഓക്കേ തന്നെയായിരുന്നു ചേച്ചിക്ക് എങ്ങനെ മനസ്സിലായി..."
അവർ കല്ല്യാണിയോട് ചോദിച്ചു...
"ഒന്നുല്ല... നിങ്ങൾ പൊക്കോ... "
കല്ല്യാണി അവരേ പറഞ്ഞു വിട്ടു അവർ പോവുന്നതിനു മുൻപ് രണ്ട് അഞ്ഞൂറിന്റെ നോട്ട്കളും അവൾ അവർക്കായി നൽകി..
"സിദ്ധു.... "
അവർ പോയി കഴിഞ്ഞതും കല്ല്യാണിയെന്നെ വിളിച്ചു ഒരുപാട് അർത്ഥം നിറഞ്ഞ വിളിയായിരുന്നു അത്.... അവൾ ഉദ്ദേശിക്കുന്നത് എന്താണ് എന്ന് എനിക്കും മനസ്സിലായി....
"കല്ല്യാണി നിനക്ക് അത് എങ്ങനെ മനസ്സിലായി... "
ചേച്ചിയുടെ ചോദ്യമെത്തി...
തുടരും...
വായിച്ചു നോക്കാൻ നേരമൊന്നും കിട്ടിയിട്ടില്ല... തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക..🙂
💬 Comments
View all comments