0%

Chapter Title : ജാതകം ചേരുമ്പോൾ 14 [കാവൽക്കാരൻ]

മരണത്തിനും വിട്ടു കൊടുക്കില്ല...

ഞാൻ ലൈറ്റ് ഓഫ്‌ ചെയ്തു.....

ചെറുതായി മഴ പെയ്യാൻ തുടങ്ങി.... തണുത്ത കാറ്റ് മുറിയിലാകെ കുളിർമയേകി...

നിലാവിന്റെ മാത്രം വെട്ടമുള്ള ആ മുറിയിൽ ഞാനും കല്ല്യാണിയും ഒരറ്റം പിടിച്ചു കിടക്കുകയാണ്....

കുറച്ചു നേരമുള്ള ആലോചനക്കു ശേഷമാണ് നടന്ന കാര്യം ഓർത്തെടുക്കാൻ പറ്റിയത്...

അവളുടെ കൈക്ക് എങ്ങനെയുണ്ട്......

ഞാൻ അവളുടെ ശ്രദ്ധ തിരിക്കാൻ എന്നോണം ഒന്ന് ചുമച്ചു....

പക്ഷേ അവളുടെ പക്കൽ നിന്നും ഒരനക്കവും ഉണ്ടായില്ല.... ഞാൻ നീങ്ങി നീങ്ങി അവളുടെ അടുത്തെത്തി....

"സോറി.... "

എന്റെ കൈ അവളുടെ വയറിനു മുകളിലൂടെ ചുറ്റിപ്പിടിച്ചു അവളുടെ കഴുത്തിൽ മുഖം ചേർത്തുകൊണ്ട് ഞാൻ പറഞ്ഞു.....

അവളുടെ ചൂട് കിട്ടിയപ്പോൾ നടന്ന കാര്യങ്ങൾ വീണ്ടും മനസ്സിലേക്ക് വന്നു...

കണ്ണിൽ നിന്നു ഒരു തുള്ളി കണ്ണുനീർ അവളുടെ കവിളിലേക്ക് പതിച്ചു....

അവളുടെ കവിളിൽ പതിഞ്ഞ എന്റെ കണ്ണുനീർ

അവളെ പെട്ടെന്ന് എഴുന്നേൽപ്പിച്ചു.

പതിയെ അവൾ തല തിരിച്ച് എന്നേ നോക്കി.

"സിദ്ധു...?"

അവളുടെ ശബ്ദം ശാന്തമായിരുന്നു....

ഞാൻ ഒന്നും പറയാതെ, എന്റെ മുഖം അവളുടെ അടുത്തേക്ക് കൂടുതൽ അടുപ്പിച്ചു.....

അവളുടെ ചൂട് അനുഭവിക്കാൻ മനസ്സ് വല്ലാതെ കൊതിച്ചു പോയിരുന്നു...

"കരയാണോ...?"

അവൾ എന്നേ അവളിലേക്ക് കൂടുതൽ അടുപ്പിച്ചു തലയിൽ തലോടികൊണ്ട് ചോദിച്ചു....

ആ സുഖം ജീവിതകാലം മുഴുവൻ കിട്ടണേ എന്നുള്ള ഒറ്റ പ്രാർത്ഥനമാത്രമായിരുന്നു എനിക്ക്...

"സോറി….. നിനക്ക് വേദനിച്ചോ....."

ഞാൻ അവളുടെ ഇടിച്ച കൈ തഴുകികൊണ്ട് ചോദിച്ചു....

എന്റെ വാക്കുകൾ അവളുടെ വിരലുകളേ ചലനമറ്റതാക്കി മാറ്റി

"എനിക്ക് ഒന്നും തോന്നിയില്ല സിദ്ധു…

നിന്റെ മൂഡ് ശരിയല്ലായിരുന്നു എന്ന് ഞാനും

💬 Comments

View all comments