0%

Chapter Title : ജാതകം ചേരുമ്പോൾ 15 [കാവൽക്കാരൻ]

ജാതകം ചേരുമ്പോൾ 15

Jaathakam Cherumbol Part 15 | Author : Kaavalkkaran

[ Previous Part ] [ www.kkstories.com]


അവളേ വീണ്ടും കണ്ടപ്പോൾ ഞാൻ ആ നഗ്നമായ സത്യം മനസ്സിലാക്കി...

സൗന്തര്യത്തിന്റെ കാര്യത്തിൽ കല്ല്യാണി രണ്ടാമതായിരിക്കുന്നു.....

അപ്പോ ഇവാളാണ് നേരെത്തെ പറഞ്ഞ മായ...

മ്മ് കൊള്ളാം ഒരു മായാജാലക്കാരി തന്നെ...

അവൾ നടന്നു വരുന്ന വരവ് കണ്ടാൽ അസൂയപ്പെടാത്തവരായി ആരുമുണ്ടാവില്ല എന്ന് തോന്നിപ്പിക്കും വിധം അഴക്....

കല്ല്യാണി അവളേ തന്നെ നോക്കി നിൽക്കുകയാണ്.... അവൾക്ക് പിന്നേ കുശുമ്പ് ഇല്ലാത്തോണ്ട് കൊഴപ്പല്ല....

ആ ചെറുപ്പക്കാരനും അവനു പുറകിലായി അവളും ഞങളുടെ അടുത്തേക്ക് നടന്നു വന്നു....

ഉഫ്..എന്തൊരു ഷേപ്പ് ആണ്....

ഇവൾക്ക് സിക്സ്സ് പാക്ക് ഓക്കേ ഉണ്ടായിരിക്കണം...

ചുരുങ്ങിയ സമയം കൊണ്ട് അവളുടെ എല്ലാ അളവെടുപ്പും ഞാൻ നടത്തി..... മോശം പറയരുതല്ലോ അസാമാന്യം..

പെട്ടെന്നാണ് ഒരു നുള്ള് സൈഡിൽ നിന്നും കിട്ടിയത്.... നുള്ള് എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞ് പോവും... കഷ്ണം പറിച്ചെടുക്കുന്ന ഫീൽ ആയിരുന്നു....

ആരാന്ന് പ്രേത്യേകം പറയണ്ടല്ലോ....

"എന്താടി....."

വേദന സഹിച്ചു പിടിച്ചു ഞാൻ അവൾക്ക് മാത്രം കേൾക്കാൻപാകം ചോദിച്ചു......

"ദേ... എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത് ചെക്കാ.... നീ അവൾടെ എങ്ങോട്ടാടാ നോക്കുന്നേ....."

കണ്ണ് തുറുപ്പിച്ചായിരുന്നു അവൾടെ പറച്ചിൽ പക്ഷേ എനിക്ക് കേൾക്കാൻ പാകത്തിന് ആണെന്ന് മാത്രം....

എന്നാലും ഇവൾ ഇതെങ്ങനെകണ്ടു.... 🤔

"എന്റെ കല്ലു ഞാൻ എന്ത് നോക്കിയെന്ന നീ ഈ പറയുന്നേ...."

പാവം ചമയാനായി മുഖത്ത് എല്ലാത്തരം വൃത്തികെട്ട ഭാവങ്ങളും ചാർത്തികൊണ്ട് ഞാൻ ചോദിച്ചു....

"സിദ്ധു.... കൂടുതൽ അഭിനയിക്കല്ലേ.... ഇനിം നോക്കിയ

💬 Comments

View all comments