Chapter Title : ജാതകം ചേരുമ്പോൾ 14 [കാവൽക്കാരൻ]
ജാതകം ചേരുമ്പോൾ 14
Jaathakam Cherumbol Part 14 | Author : Kaavalkkaran
[ Previous Part ] [ www.kkstories.com]
പകരം ഞാൻ ബെല്ലടിക്കുന്ന ഫോണിന്റെ സ്ക്രീൻ ചേച്ചിയുടെ നേരേ തിരിച്ചു കാണിച്ചു കൊടുത്തു...
നന്ദു ചേച്ചി തിരിച്ചു വിളിച്ചതായിരുന്നു അത്.....
നന്ദു ചേച്ചിയുടെ പേര് കണ്ടതും ചേച്ചി ഫോൺ എടുത്തു......
"ഹലോ... നന്ദു... "
ചേച്ചിയുടെ വിളിയിൽ വല്ലാത്ത കിദപ്പുണ്ടായിരുന്നു....
"ആ... ഹലോ... ചേച്ചി... നിങ്ങൾ എവിടെയാ വരാൻ ആയില്ലേ....."
നന്ദു ചേച്ചി തന്നെയാണ് എന്ന് ഞങ്ങൾക്ക് ഉറപ്പായി.... പക്ഷേ കൂടുതൽ ഞെട്ടിയത് ദേവു ചേച്ചി ആയിരുന്നു.....
ചേച്ചി കയ്യിൽ ഫോൺ പിടിച്ചു കൊണ്ട് തന്നെ... തന്റെ മുമ്പിൽ ഉള്ള ആ വാതിലിലേക്ക് നോക്കി.... വല്ലാത്ത ഒരു തരം നിശബ്ദതതയായിരുന്നു... അവിടം.....
"ഹലോ.... ചേച്ചി...."
മറുപടി ഒന്നും കേൾക്കാഞ്ഞിട്ടാവണം നന്ദു ചേച്ചി വീണ്ടും തിരക്കി....
ആ ഡോറിലേക്ക് തന്നെ നോക്കി നിൽക്കുന്ന ദേവു ചേച്ചി വേറേ ഏതോ മാന്ത്രിക ലോകത്ത് എത്തിയത് പോലെയായിരുന്നു... ഞാനൊന്ന് തട്ടി വിളിച്ചപ്പോൾ ആണ് ചേച്ചിക്ക് സ്വബോധം വന്നത്....
"ഹലോ.....എടാ സിദ്ധു നിങ്ങൾ ഇതെവിടെയ....?"
"ഞങ്ങൾ വന്നോണ്ടിരിക്ക....കൈ തട്ടി ഫോൺ വന്നതാ.. പിന്നേ വിളിക്കാം.... "
വായിൽ വന്നതൊക്കെ അങ്ങനെ തന്നെ തട്ടി വിട്ടു... ശേഷം കൂടുതൽ സംശയം ഒന്നും തോന്നാതിരിക്കാൻ ചേച്ചിയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി കട്ട് ആക്കി....
ഫോൺ കട്ട് ആക്കി കുറച്ചു നേരം ഞങ്ങൾ പരസ്പരം നോക്കി നിന്നു ചേച്ചി വളരെയധികം വിയർക്കുന്നുണ്ടായിരുന്നു.....
"ട്ടേ.... ട്ടേ.... "
പരസ്പരം മുഖത്തോട് മുഖം
💬 Comments
View all comments