Chapter Title : ജാതകം ചേരുമ്പോൾ 14 [കാവൽക്കാരൻ]
തുറക്കില്ലടി....😤
പക്ഷേ എന്റെ പേടി ദേവു ചേച്ചിയിൽ ആയിരുന്നു... ഇനി അകത്തു ഉള്ളത് ആത്മാവാണ് എന്ന് പരിശോധിക്കാൻ വേണ്ടി ചേച്ചി ഈ വാതിൽ ചവിട്ടി പൊട്ടിക്കോ....
ഞാൻ ചേച്ചിയുടെ കൈ പിടിച്ചു കുറച്ചു ചുവട് പിന്നോട്ട് വച്ചു...
എന്തിനാ വെറുതെ...റിസ്ക് എടുക്കുന്നെ....
ഞങ്ങൾ പിന്നോട്ട് പോവുംതോറും വാതിൽ ഉള്ള തട്ടലിന്റെ ശക്തി കൂടി കൂടി വന്നു..... ശബ്ദം മാത്രമല്ല ആ വാതിലുകൾ വളരെയധികം കുലുങ്ങുന്നുണ്ടായിരുന്നു... ഒപ്പം ശക്തിയിലുള്ള കാറ്റും... ചുറ്റുമാടുമുള്ള മൃഗങ്ങളുടെ ശബ്ദങ്ങളും കൂടേ ആയപ്പോൾ തൃപ്തി ആയി....
മുന്നോട്ടു നോക്കി പിന്നോട്ട് നടക്കുകയാണ്... സത്യം പറഞ്ഞാൽ ഓടാൻ പോലും മറന്നിരുന്നു... ഇനി അഥവാ ഓടിയാൽ ആ വാതിലും തല്ലി തകർത്ത് ആ മൈര് ഇറങ്ങി വന്നാലോ...
ഓർക്കാൻ പോലും വയ്യാ....
"ചേച്ചി... ഓടിയാലോ..... "
ഞാൻ ചേച്ചിയുടെ കൈ മുറുകെ പിടിച്ചു....
"മ്മ്..."
ചേച്ചി എന്റെ മുഖത്തേക്ക് നോക്കി മൂളി...
ഞാൻ ചേച്ചിയുടെ കൈ പിടിച്ചു തിരിഞ്ഞതും മുമ്പിൽ മരത്തിന്റെ നിഴലിൽ
ഒരു രൂപം അനങ്ങാതെ നിൽക്കുന്നു...
ഇത്രയും നേരം ശബ്ദങ്ങളാൽ നിറഞ്ഞിരുന്ന ചുറ്റുപാടും നിശ്ബദ്ധമായി... ഒപ്പം ആ വാതിലിൽ ഉള്ള മുട്ടും നിന്നിരുന്നു എന്ന് ഞാൻ മനസ്സിലാക്കി....
മൈര്... വട്ടത്തിൽ ഊമ്പി....
ചേച്ചിയുടെ കൈ തണുത്ത് വരുന്നത് ഞാൻ കണ്ടു....
ഞങ്ങളേ നോക്കി ആ രൂപം മുമ്പിലോട്ട് നടന്നു വന്നു.... ഇരുട്ടായതിനാൽ അത് എന്താണ് എന്ന് ഇപ്പോഴും വ്യക്തമല്ല...
പക്ഷേ എന്തായാലും നേരിടാൻ ഞാൻ തയ്യാറായി കഴിഞ്ഞിരുന്നു...
ആ രൂപം കൂടുതൽ അടുക്കുംതോറും അത് പ്രേതവും പിശാശും ഒന്നുമല്ല എന്നും അതൊരു മനുഷ്യനാണ് എന്ന് മനസ്സിലായി തുടങ്ങി.....
പക്ഷേ ആര്... അതും ഈ രാത്രിയിൽ ഇവിടേ തനിച്ച്...
ഞങ്ങളേ കൂടാതെ ഇത്രക്കും കഴപ്പുള്ള ആൾക്കാർ വേറെയും ഉണ്ടോ ഇവിടേ....🤔
നിലാവിന്റെ വെട്ടത്തു എത്തിയ ആ മനുഷ്യന്റെ രൂപം പതിയെ തെളിഞ്ഞു വന്നു....
താടിയും.... കാവിമുണ്ടും.... രുദ്രാക്ഷമാലയും.. ഇത് അയാൾ തന്നെ... ആ കള്ള താടി മാണിക്യൻ.....
അയാൾ ആണ് എന്ന് മനസ്സിലായതും ദേവു ചേച്ചി എന്റെ കയ്യും തട്ടിമാറ്റി അയാളുടെ അടുത്തേക്ക് ചെന്നു..... പക്ഷേ ആ
💬 Comments
View all comments