0%

Chapter Title : ജാതകം ചേരുമ്പോൾ 15 [കാവൽക്കാരൻ]

നിന്റെ രണ്ടു കണ്ണും ഞാൻ കുത്തിപ്പൊട്ടിക്കും....."

അതും പറഞ്ഞു അവൾ ഒരു നുള്ള് കൂടി തന്നു...

എന്റെ ദേഹം നോക്കിയാൽ ഇപ്പോ എല്ലാ സ്ഥലത്തും ഓരോ പാടുകൾ കാണാം..... അതിൽ കുറെയെണ്ണം എന്തിനാ കിട്ടിയത് എന്ന് പോലും എനിക്ക് അറിയില്ല..... 😤

നിനക്ക് രാത്രി തരാടി കല്ല്യാണി...... 😤

മനസ്സിൽ പല കണക്കു കൂട്ടലും നേർന്നുകൊണ്ട് ഞാൻ വീണ്ടും അവരേ വീക്ഷിക്കാൻ തുടങ്ങി....

രണ്ടു പേരുടെയും മുഖത്ത് സൺഗ്ലാസസ്സ് ഉള്ളതുകൊണ്ട് നോട്ടം എങ്ങോട്ടാണെന്ന് മനസ്സിലാവുന്നില്ല... പക്ഷേ അവൾ നടന്നു വരുന്നത് എന്റെ നേർക്കാണ് എന്ന് എനിക്ക് മനസ്സിലായി....

കുറച്ചു ജാഡ ഇട്ടാലോ.... 🤔

അല്ലേൽ വേണ്ടാ....ജാഡ ഇടാൻ മാത്രമുള്ള വേഷത്തിൽ അല്ല ഞാൻ ഒരു ബ്ലാക്ക് മുണ്ടും ഒരു കൈ ഇല്ലാത്ത ടി ഷർട്ടും ആണെന്റെ വേഷം പിന്നേ കുളിക്കാത്തത് കൊണ്ട് പിന്നേ പറയേം വേണ്ടാ....

"യാത്ര ഓക്കേ സുഖായിരുന്നോ മക്കളെ...."

അമ്മയാണത് ചോദിച്ചത്.... പക്ഷേ ആ മുഖത്ത് അത്ര സന്ദോഷമില്ല.....

"ആ കുഴപ്പൊന്നും ഉണ്ടായിരുന്നില്ല ആന്റി.. "

അതും പറഞ്ഞുകൊണ്ടവൾ എന്റെ മുന്നിൽ വന്നു നിന്നു... അവൾ ധരിച്ചിരുന്ന സൺഗ്ലാസ്സ് ഊരി.....

പെട്ടെന്ന് ഒരു ദിവ്യവെളിച്ചം മുഖത്ത് വന്ന് തട്ടിയ പ്രതീതിയായിരുന്നു എനിക്ക്....

അത്രമേൽ പ്രകാശം തുളുമ്പുന്ന മുഖം.....

ഞാൻ കല്ല്യാണിയേ ഒന്ന് വെറുതെ പാളി നോക്കി....

ആ തീ കണ്ണുകൾ എന്നേ ചൂഴ്ന്നു തിന്നുകയാണ്.....

കല്ല്യാണി എന്റെ കൈയിൽ ഭീഷണിയായി പിടിച്ചു ഞെക്കിയെങ്കിലും, ഞാൻ പെട്ടന്ന് ഒന്നും തിരിച്ചറിയാത്ത പോലേ നിന്നു.

ഒരു ചിരി മാത്രം... അവൾക്ക് കൊടുത്തു.....അതും ഒരു കള്ളചിരി

മുന്നിലേക്ക് നോക്കിയപ്പോൾ

💬 Comments

View all comments