Chapter Title : ജാതകം ചേരുമ്പോൾ 15 [കാവൽക്കാരൻ]
അവൾ എന്നേ തന്നെ നോക്കി നിൽക്കുകയാണ്....
ഇനി ഏതാ ഈ വൃത്തികെട്ടവൻ എന്ന് നോക്കാവോ.....?🤔
ഏയ് ഞാൻ രണ്ടു ദിവസവും കുളിക്കാതെ ഇരുന്നാലും അത്യാവശ്യം ലുക്ക് ഉണ്ടാവേണ്ടതാണല്ലോ....എന്നിട്ടും പിന്നെന്തിനാ ഈ പെണ്ണ് ഇങ്ങനെ തുറിച്ചു നോക്കുന്നത്....
ഞാൻ എന്റെ മുഖവും തലയും ഒന്ന് വെറുതെ പരതി......
പെട്ടെന്നാണ് അവളെന്നെ കെട്ടി പിടിച്ചത്.....
സിവനെ......
അവൾ കെട്ടിപിടിച്ചപ്പോൾ ഉണ്ടായ ഗന്ധവും ആ തണുപ്പും എന്നേ വേറേ ഏതോ ഒരു ലോകത്തേക്ക് കൂട്ടികൊണ്ട് പോയി.....
എല്ലാവരും ഒരു ഷോക്കിൽ നിൽക്കുകയാണ്.... പക്ഷേ എന്റെ കണ്ണുകൾ ആദ്യം തിരഞ്ഞത് കല്ലുവിനെയാണ്....
ഞാൻ അവളേ നോക്കിയപ്പോൾ നിലത്തു തീ കൊളുത്തി വിട്ട പടക്കം പോലെ ആയിരുന്നു അവൾ.....എപ്പോ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന ഒരു പടക്കം...
അവളുടെ കൈ എന്റെ കൈയിൽ പിടിച്ചു വച്ചിരുന്നെങ്കിലും, ആ പിടിയിൽ ഇപ്പോള്‍ ഭീഷണി ഇല്ല...... വെറും ദേഷ്യം മാത്രം......
സൂക്ഷിച്ച് നോക്കിയപ്പോൾ ആ ദേഷ്യം എന്നോടല്ല മറിച് അവളോടാണ് എന്ന് എനിക്ക് മനസ്സിലായി.... കാരണം മായയെ നോക്കി ദഹിപ്പിക്കുകയാണ് പെണ്ണ്....
മായ ഒന്നും പറയാതെ കുറച്ചു നേരം കൂടേ എന്റെ നെഞ്ചിൽ തല ചേർത്ത് നിന്നു ശേഷം എന്നിൽ നിന്നും പതിയേ വിട്ടുമാറി...
ശരിക്കും ഹൃദയം പുറത്തേക്കു തുള്ളുന്നതുപോലെയായിരുന്നു എനിക്ക് ആ നിമിഷങ്ങളത്രയും....
മായ എന്റെ മുഖത്ത് നോക്കി ഒരു ചിരി ചിരിച്ചു.......അതൊരു സാധാരണ ചിരിയല്ലായിരുന്നു.
ഹൃദയത്തിന്റെ അടിത്തട്ടിലെല്ലാം മറഞ്ഞിരിക്കുന്ന വാതിലുകൾ തുറക്കുന്ന, അതി മനോഹരമായ ചിരി.....
ഞാനും മുഖത്ത് ഒരു ചിരി വരുത്തി....
"സിദ്ധു.... സുഖമല്ലേ..... "
മായ എന്റെ കൈ പിടിച്ചു കൊണ്ട് ചോദിച്ചു....
"മ്മ്...."
💬 Comments
View all comments