0%

Chapter Title : ജാതകം ചേരുമ്പോൾ 14 [കാവൽക്കാരൻ]

ശ്രമം അവളുടെ അധരത്തിൽ മരവിച്ചു.

ലോകം മുഴുവൻ നിശബ്ദമായി.....

പിന്നീട്, മഴത്തുള്ളികൾ പോലെ, എന്റെ കണ്ണുനീർ അവളുടെ മുഖത്ത് വീണു… എന്നാൽ അവൾക്കതു അനുഭവിക്കാനായില്ല.

വേദനയോടെ ഞാൻ ആ സത്യം മനസ്സിലാക്കി.... കല്ല്യാണി എന്നേ തനിച്ചാക്കി പോയിരിക്കുന്നു....

"സിദ്ധു...... സിദ്ധു....... "

ഞാൻ ഒരു അമ്പരപ്പോടെ ഞെട്ടി ഉണർന്നു....

കല്ല്യാണിയുടെ തട്ടി വിളിക്കൽ കേട്ടാണ് ഞാൻ ഉണർന്നത്....

എന്റെ നെറ്റിയിൽ നിന്നൊഴുകുന്ന വിയർപ്പുതുള്ളി അവളുടെ വിരൽ തൊട്ടപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്

ഇത്… ഒരു സ്വപ്നമാത്രമായിരുന്നു എന്ന്

എന്നാൽ, അത് അത്രയും യാഥാർത്ഥ്യമായിരുന്നു.

അവളുടെ മരണം, എന്റെ കരച്ചിൽ, അവളുടെ അവസാന ശ്വാസം… എല്ലാം ഇന്നലെ സംഭവിച്ചതുപോലെ.

ഫോണിലേക്ക് നോക്കിയപ്പോൾ സമയം പതിനൊന്നു മണി ആവുന്നേ ഉള്ളു....

ഞാൻ കല്ല്യാണിയേ നോക്കി....കണ്ണിൽ കെട്ടി നിന്ന കണ്ണു നീർ ഞാൻ അവൾ കാണാതെ തുടച്ചു കളഞ്ഞു...

"എന്തു പറ്റി സ്വപ്നം വല്ലതും കണ്ടോ... നന്നായി വിയർക്കുന്നുണ്ടല്ലോ... "

വിയർപ്പു തുള്ളികൾ തുടക്കുന്നതിനിടയിൽ അവൾ ചോദിച്ചു.....

"ഒന്നുല്ല.... "

ഞാൻ അവളുടെ കൈ എന്നിൽ നിന്നും പതിയെ മാറ്റികൊണ്ട് പറഞ്ഞു.....

ഒരു നിമിഷം അവൾ എന്നേ നോക്കി നിന്നു...

"ശരി.... പേടിക്കൊന്നും വേണ്ടാ... ഞാൻ അടുത്തില്ലേ.. എന്തെങ്കിലും ഉണ്ടായാൽ എന്നേ വിളിച്ചാൽ മതി.... "

അതും പറഞ്ഞുകൊണ്ട് അവൾ കട്ടിലിന്റെ ഒരറ്റം പിടിച്ചു കിടന്നു.....

ഞാൻ എനിക്ക് പുറം തിരിഞ്ഞു കിടക്കുന്ന അവളേ കുറച്ചു നേരം നോക്കി കിടന്നു.....

എന്റെ മനസിൽ ഒരു ചിന്ത മാത്രമായിരുന്നു ഉണ്ടായിരുന്നത്....

ഈ സ്വപ്നം ഒരിക്കലും യാഥാർത്ഥ്യമാകാൻ പാടില്ല.....

കല്ല്യാണി എന്റേതുമാത്രമാണ്... അവളേ ഞാൻ ഒരു

💬 Comments

View all comments