0%

Chapter Title : ജാതകം ചേരുമ്പോൾ 14 [കാവൽക്കാരൻ]

നല്ല ശക്തിയിലായിരുന്നു ഞാൻ അവളേ തള്ളി മാറ്റിയത് അത് കൊണ്ട് തന്നെ അവളുടെ ഇടതു കൈ മൊത്തത്തിൽ വാതിൽ ചെന്നു ഇടിച്ചിരുന്നു

മുഖം മറച്ചു കിടക്കുമ്പോഴും... അവൾ എന്നേ തന്നെ നോക്കി നിൽക്കുകയാണ് എന്ന് എനിക്ക് മനസ്സിലായി.....

കുറച്ചു നേരത്തിനു ശേഷം ലൈറ്റ് ഓഫ്‌ ആയി.. കല്ല്യാണിയുടെ കാലൊച്ചകൾഅകന്നു മാറുന്നത് ഞാൻ കണ്ടു....

പതിയെ ഞാനും ഉറക്കത്തിലേക്ക് വഴുതി വീണു......

"സിദ്ധു......ഞാൻ പോയാലും നീ സന്തോഷത്തോടെ ജീവിക്കും എന്ന് എനിക്ക് വാക്ക് താ..."

എന്റെ മടിയിൽ ചോരയിൽ കുളിച്ചു കിടക്കുന്ന കല്ല്യാണി എന്നോടായി ചോദിച്ചു....

ആ വേദനയിലും അവളുടെ മുഖത്ത് ഒരു പുഞ്ചിരിമാത്രമായിരുന്നു ഉണ്ടായിരുന്നത്......

എന്റെ കണ്ണിൽ നിന്നും കണ്ണുനീർ അവളുടെ മുഖത്തേക്ക് പതിക്കുന്നത് ഞാൻ കണ്ടു...

"നിനക്ക് ഒന്നും സംഭവിക്കില്ല… പോകല്ലേ പൊന്നേ… പ്ലീസ്…."

എന്റെ ശബ്ദം കരച്ചിലിൽ വിറച്ചു.....

കല്ല്യാണി എന്റെ കൈ പിടിച്ചു..

വിരലുകൾക്കിടയിലൂടെ അവളുടെ രക്തത്തിന്റെ ചൂട് എന്റെ ഹൃദയത്തിലേക്ക് ഒഴുകി.

"സിദ്ധു… ജീവിതം നാളെയെന്താണെന്ന് ആർക്കും അറിയില്ല… പക്ഷേ നീ… നീ ജീവിക്കണം…എന്റെ പൊന്ന് എന്നേ മറന്ന് സന്തോഷത്തോടെ ജീവിക്കണം... എനിക്ക് വാക്ക് താ..."

അവളുടെ ശബ്ദം ശ്വാസം കിട്ടാതെ വേദനയിൽ തളർന്നു. അത്രയും നേരം കെട്ടിനിന്ന കണ്ണുനീർ അവളുടെ കണ്ണിൽ നിന്നും ധാര ധാരയായി ഒഴുകാൻ തുടങ്ങി...

"ഇല്ല… ഇങ്ങനെ പറഞ്ഞ് നീ എന്നെ വിട്ടുപോകാൻ ഞാൻ സമ്മതിക്കില്ല …എന്റെ പൊന്നല്ലേ എന്നേ തനിച്ചാക്കി പോവല്ലേ.... പ്ലീസ്....."

ഞാൻ അവളുടെ മുഖം പിടിച്ച് എന്റെ നെഞ്ചോട് ചേർത്തു.

അവളുടെ കണ്ണുകൾ പതുക്കെ അടഞ്ഞു… എന്റെ പേര് വിളിക്കാനായിരുന്ന അവസാന

💬 Comments

View all comments