Chapter Title : ജാതകം ചേരുമ്പോൾ 14 [കാവൽക്കാരൻ]
ഞാൻ എന്റെ കയ്യിൽ നിന്നും അവളുടെ കൈ മോചിപ്പിച്ചുകൊണ്ട് പറഞ്ഞു..... അപ്പോഴും ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയില്ല...
"പറ്റില്ല.... "
അവൾ അതും പറഞ്ഞു എന്റെ മുന്നിൽ വാതിലിനടുത്തായി നിന്നു.....
ഞാൻ അവളേ ബോധപൂർവം ഒഴിവാക്കുകയാണ് എന്ന് അവൾക്ക് മനസ്സിലായി തുടങ്ങി....
"ചേച്ചിയായിട്ട് വല്ല പ്രശ്നവും ഉണ്ടായോ... "
അവൾ വീണ്ടും ഓരോന്ന് ചോദിച്ചുകൊണ്ടിരുന്നു....
അവളുടെ കണ്ണിലേക്ക് അവസാനം ഞാൻ നോക്കി....
ഇമ ചിമ്മാതെ എന്റെ മറുപടിക്ക് വേണ്ടി കാത്തു നിൽക്കുകയാണ് അവൾ....ആ നീല കണ്ണുകളിലേക്ക് നോക്കുമ്പോൾ ഉള്ളിലെ പേടി കൂടി കൂടി വന്നു.....മനസ്സു നീറാൻ തുടങ്ങി.... എന്തൊകൊണ്ടാണെന്ന് ചോദിച്ചാൽ അറിയില്ല...
ഒരു കുഴപ്പവുമില്ലാതെ കല്ല്യാണി എന്റെ മുമ്പിൽ നിൽക്കുന്നുണ്ടെങ്കിലും എന്തുകൊണ്ടാണ് കല്ല്യാണി എന്നിൽ നിന്നും അകലും എന്നുള്ള ചിന്ത എന്നേ കാർന്നു തിന്നുന്നത്....
"നീ ഒന്ന് മാറി നിന്നെ കല്ല്യാണി ഞാൻ കുറച്ചു നേരം ഒന്ന് കിടക്കട്ടെ..... "
കൂടുതൽ നേരം പിടിച്ചു നിൽക്കാൻ കഴിയാതെ ഞാൻ അവളുടെ മുഖത്ത് നിന്നും നോട്ടം മാറ്റി കൊണ്ട് പറഞ്ഞു....
"നിനക്കെന്താ സിദ്ധു എന്റെ മുഖത്ത് നോക്കിയാൽ...."
അവൾ എന്റെ മുഖം കൈ കൊണ്ട് കോരി അവളുടെ മുഖത്തിന് നേരെയാക്കി ചോദിച്ച്.....
"നിന്നോടല്ലെടി പറഞ്ഞേ മാറി നിൽക്കാൻ... "
ഞാൻ അവളേ ദേഷ്യത്തിൽ സൈഡിലേക്ക് തള്ളി മാറ്റി വളരേ ഉച്ചത്തിൽ പറഞ്ഞു....
ശേഷം അവളെയും കടന്നു പോയി തലയിൽ കൈ വച്ചു ബെഡിന്റെ ഒരൊറ്റം പിടിച്ചു കിടന്നു....
ആലോചിച്ചപ്പോൾ അവളേ ഒഴിവാക്കാൻ ആ ഒരു വഴിയേ ഞാൻ കണ്ടുള്ളു...
പക്ഷേ എന്റെ ശക്തി നിയന്ത്രിക്കാൻ എനിക്ക് സാധിച്ചില്ല. അത്യാവശ്യം
💬 Comments
View all comments