Chapter Title : ജാതകം ചേരുമ്പോൾ 14 [കാവൽക്കാരൻ]
മായുന്നുണ്ടായിരുന്നു...
"എന്താ ഇത്ര നേരം വൈകിയേ....."
കല്ല്യാണി ഞാൻ മൈൻഡ് ചെയ്യാത്തത് കാരണം എന്റെ കയ്യിൽ പിടിച്ചു ചോദിച്ചു.....
ആ സമയം തന്നെ ചേച്ചി ഞങ്ങളേ തനിച്ചാക്കി ഉള്ളിലേക്ക് കയറി പോയി....
"ഒന്നുല്ല..... അത് കിട്ടാൻ കുറച്ചു നേരമെടുത്തു...."
ഞാൻ അവൾക്ക് മുഖം കൊടുക്കാതെ ഉള്ളിലേക്ക് കയറി മറുപടി പറഞ്ഞു....
പക്ഷേ എന്റെ മറുപടി തൃപ്തിയായിരുന്നില്ല എന്ന് ഏത് പൊട്ടനും മനസിലാക്കാവുന്നതേ ഉണ്ടായിരുന്നുള്ളു....
ഉള്ളിലേക്ക് കയറിയപ്പോൾ എല്ലാവരും ഉണ്ട്... ചേച്ചിയുടെ വാശി കാരണം അമ്മ ചേച്ചിയേ വഴക്കു പറയുകയാണ്.... പാറുവാണെങ്കിൽ അതൊക്കെ കേട്ട് ചിരിക്കുന്നു ബാക്കി ഉള്ളവരൊക്കെ സാരല്ല പോട്ടെ... കുട്ടികൾ അല്ലേ എന്നൊക്കെ പറഞ്ഞു രംഗം തണുപ്പിക്കുന്നു....
പക്ഷേ ഞാൻ അതൊന്നും കേൾക്കാനും കാണാനുമുള്ള അവസ്ഥയിൽ അല്ലായിരുന്നു..... എങ്ങനെയെങ്കിലും കുറച്ചു നേരം കിടക്കണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു......
ഞാൻ അവരുടെ മുന്നിലൂടെ റൂമിലേക്ക് നടന്നു.....
"നിനക്ക് ചോറൊന്നും വേണ്ടെടാ... "
സ്റ്റെപ് കയറി പോകുന്ന എന്നേ കണ്ടതും അമ്മ ചേച്ചിയേ വഴക്കു പറയുന്നത് നിർത്തി എന്നോടായി ചോദിച്ചു.....
കേട്ടെങ്കിലും ഞാൻ മറുപടി പറയാൻ ഒന്നും നിന്നില്ല....
ഞാൻ..റൂമിലോട്ട് നടന്നു....
റൂമിന്റെ ഡോർ എത്തിയപ്പോഴേക്കും എന്റെ കയ്യിൽ ഒരു പിടിത്തം വീണു...
തിരിഞ്ഞു നോക്കുമ്പോൾ കല്ല്യാണിയാണ്....
"എന്താ... വയ്യേ....പനി വല്ലതും ഉണ്ടോ... "
അവൾ കൈ എന്റെ നെറ്റിയിൽ തൊട്ടു ചൂടുണ്ടോ എന്ന് നോക്കി കൊണ്ട് പറഞ്ഞു....
എത്ര ശ്രമിച്ചിട്ടും അവളുടെ കണ്ണുകളിൽ കൂടുതൽ നേരം നോക്കി നിൽക്കാൻ കഴിയുന്നില്ല....
മനസ്സു മുഴുവൻ മാണിക്യൻ നിലം തൊടാതെ പറഞ്ഞ വാക്കുകളാണ്....
"ഇല്ല.... നീ മാറി നിന്നെ.... "
💬 Comments
View all comments