Chapter Title : ജാതകം ചേരുമ്പോൾ 14 [കാവൽക്കാരൻ]
ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ചേച്ചിയുടെ മുഖം ദയനീയമായിരുന്നു....
ആ കൈകൾ വിറക്കുന്നുണ്ടായിരുന്നു.... ചേച്ചിയെ ഇനിയും ഇവിടേ നിർത്താൻ മനസനുവദിച്ചില്ല....
ഞാൻ ചേച്ചിയുടെ കൈ ചേർത്ത് പിടിച്ചു ഒന്നുമില്ല എന്നർത്ഥത്തിൽ തലയാട്ടി.....
അയാളോട് ഒരുപാട് ചോദിക്കാനുണ്ടെങ്കിലും ഞാൻ ഒന്നും പറയാതെ ചേച്ചിയുടെ കയ്യും പിടിച്ചു തിരിച്ചു തറവാട്ടിലേക്ക് നടന്നു..... മറുപടിയായി ഒരു നോട്ടം മാത്രമാണ് ഞാൻ കൊടുത്തത്
യന്ദ്രികമെന്നൊണമാണ് ഞാൻ നടക്കുന്നത് ചേച്ചി എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും അതൊന്നും തിരിച്ചറിയാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞാൻ കാരണം മനസ്സു നിറയേ കല്ല്യാണിയായിരുന്നു...
അവൾക്ക് ഇപ്പോൾ ഒന്നും പറ്റിയില്ലെങ്കിലും... എന്തെങ്കിലും പറ്റുമോ എന്നുള്ള ഭയമായിരുന്നു എനിക്ക്.....
എന്റെ അവസ്ഥ കണ്ടതുകൊണ്ടാവും ചേച്ചി പിന്നേ ഒന്നും പറയാൻ നിന്നില്ല.. എന്റെ കൈ പിടിച്ചു കൂടേ നടന്നു...
തറവാട്ടിലേക്കുള്ള വഴിയേ നടക്കുമ്പോൾ ദൂരേ എന്നെയും കാത്തു നിൽക്കുന്ന കല്ല്യാണിയേ ഞാൻ കണ്ടു... ഏതൊരാണും കാണാൻ കൊതിക്കുന്ന ഒരു കാഴ്ചയായിരുന്നു അത്....
"അവിടേ നടന്നതും കേട്ടതും ഒന്നും അവളേ അറിയിക്കേണ്ട... ഞാൻ ഇവിടേ ഉള്ളപ്പോൾ നിങ്ങൾക്ക് രണ്ടുപേർക്കും ഒന്നും സംഭവിക്കാൻ ഞാൻ ഇടവരുത്തില്ല...."
ചേച്ചി എന്നേ തോണ്ടികൊണ്ട് പറഞ്ഞു....
ഞങ്ങൾ മുറ്റത് എത്തി. കല്ല്യാണിയേ നോക്കിയപ്പോൾ അവളുടെ മുഖത്ത് ഒരു വല്ലാത്ത സന്ദോഷം ഞാൻ കണ്ടു പക്ഷേ എനിക്ക് അവളുടെ മുഖത്തേക്ക് നോക്കാൻ മാത്രം ധൈര്യമുണ്ടായിരുന്നില്ല.... കാരണം ആ മുഖത്ത് വെറും നിഷ്കളങ്കമായ സ്നേഹം മാത്രമാണുള്ളത് അതിലേക്ക് കൂടുതൽ നേരം നോക്കിയാൽ എനിക്ക് പിന്നേയും പിടിച്ചു നിൽക്കാൻ കഴിയുമായിരുന്നില്ല. എന്റെ കണ്ണു കലങ്ങുന്നത് അവളേ കാണിക്കാൻ ഞാൻ ഒരുക്കമല്ലായിരുന്നു...
അവളുടെ മുഖത്തേക്ക് നോക്കാത്തത് കാരണം ആ ചിരി
💬 Comments
View all comments