0%

Chapter Title : ജാതകം ചേരുമ്പോൾ 14 [കാവൽക്കാരൻ]

വേദനിക്കുകയാണ് എന്നുള്ള ചിന്ത എന്നേ അലട്ടിക്കൊണ്ടിരുന്നു....

ചേച്ചിയുടെ കയ്യിൽ നിന്നും ചോര ഒഴുകുന്നുണ്ട്.....

"സിദ്ധു... വേണ്ടടാ മോനേ..... നമ്മുക്ക് പോവാം....."

അതു പറഞ്ഞപ്പോൾ ചേച്ചിയുടെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു....

എനിക്ക് മാത്രമറിയുന്ന ദേവൂചേച്ചിയുടെ മറ്റൊരു മുഖം.... ചേച്ചി ആരെയും കാണിക്കാത്ത എന്നേ മാത്രം കാണിക്കുന്ന ആ മുഖം ഞാൻ വീണ്ടും കണ്ടു....

ചേച്ചിയുടെ അവസ്ഥ കണ്ട് എനിക്കും എന്തൊപോലെയായി അതിന്റെ കൂടേ കല്ലുവിന്റെ മുഖം കൂടേ മനസ്സിൽ വന്നപ്പോൾ പിന്നേ അധികം നേരം പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല...

എന്റെ കണ്ണിൽ നിന്നും കണ്ണുനീർ പൊഴിഞ്ഞിരുന്നു....

ഞാൻ ചേച്ചിയേ മുറുക്കെ കെട്ടിപിടിച്ചു... എന്റെ കണ്ണുകൾ ഒഴുകുന്നുണ്ടായിരുന്നു....

ചേച്ചി എന്നേ തലയിൽ തലോടി ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും... ഉള്ളിലെ നീറ്റൽ കൂടുക എന്നല്ലാതെ കുറഞ്ഞില്ല....

"അതിനുള്ളിൽ ഒരു ആത്മാവാണ്.... നിങ്ങളുടെ കുടുംബത്തോടെ ഒടുങ്ങാത്ത പകയുള്ള ഒരു ആത്മാവ്...."

മാണിക്യന്റെ ശബ്ദം കേട്ട ഞങ്ങൾ ഒരുമിച്ചു തിരിഞ്ഞു....

ഞങ്ങളേ ഒന്നു നോക്കിയ അയാൾ വീണ്ടും തുടർന്നു...

"തന്റെ പ്രതികാരം നിറവേറ്റാൻ അവൾക്കൊരു ശരീരം ആവശ്യമാണ്.... എന്നാൽ അതിനു പറ്റിയ രണ്ടു ശരീരമേ നിങ്ങളുടെ കുടുംബത്തിൽ ഉള്ളു.... അതിൽ ഒന്ന് കല്യാണിയുടേതാണ്.... ആ ആത്മാവ് ആ കുട്ടിയുടെ ശരീരത്തിൽ കയറിയാൽ മരണം സുനിശ്ചിതമാണ്....കൂടുതലൊന്നും ഇപ്പോൾ പറയാൻ എനിക്ക് നിർവാഹമില്ല.... സൂക്ഷിക്കുക...."

അയാൾ പറഞ്ഞു നിർത്തി.....

"ആാാാ......... ആ.........ആാാാാ..........ആാാാ......... ആ.........ആാാാാ.......... "

വീണ്ടും ആ നിലവിളി ശബ്ദം കൂടി വന്നു...

ഒരു ഇളം കാറ്റന്നെ തഴുകി.....

ഞാൻ പോലും അറിയാതെ എന്റെ കാലുകൾ ആ വാതിലുകൾ ലക്ഷ്യമാക്കി ചലിച്ചു തുടങ്ങി......

ചേച്ചിയുടെ കൈകളാണ് വീണ്ടും എന്നേ തടുത്തു നിർത്തിയത്....

💬 Comments

View all comments