0%

Chapter Title : ജാതകം ചേരുമ്പോൾ 14 [കാവൽക്കാരൻ]

വിടില്ല എല്ലാത്തിനേം ഞാൻ പച്ചക്ക് കത്തിക്കും.... "

ഞാൻ അയാളുടെ കഴുത്ത് പിടിച്ചുകൊണ്ട് പറഞ്ഞു...

ഞാൻ ഞാനല്ലാതെയായ നിമിഷമായിരുന്നു അത്.... ചേച്ചിയുണ്ടെന്നോ അത് തന്റെ അച്ഛന്റെ പ്രായമുള്ള ആളെണെന്നോ എന്നൊന്നും എനിക്ക് ചിന്തിക്കാൻ സാധിച്ചില്ല. കല്ല്യാണി മാത്രമായിരുന്നു എന്റെ മനസ്സിൽ..... അവൾക്കെന്തെങ്കിലും പറ്റുമോ എന്നുള്ള പേടിയും..

എന്റെ പെട്ടെന്നുള്ള പിടിത്തം കൊണ്ടാവണം അയാൾ ബാക്കിലേക്ക് ഒന്ന് വീഴാൻ പോയി... പക്ഷേ വീണില്ല എങ്ങനൊക്കെയോ പിടിച്ചു നിന്നു....

"സിദ്ധു... മോനേ എന്താടാ കാണിക്കുന്നേ വിട്... അയാളെ വിടടാ......."

ചേച്ചി അയാളുടെ കഴുത്തിൽ ഉള്ള എന്റെ കയ്യിൽ പിടിച്ചുകൊണ്ടു വളരേ ദയനീയമായി പറഞ്ഞു...

പറഞ്ഞതുകൊണ്ട് മാത്രം കാര്യമില്ല എന്ന് മനസ്സിലാക്കിയ ചേച്ചി പിന്നേ ബലം പ്രയോഗിക്കാൻ തുടങ്ങി...

പക്ഷേ ചിന്താ ശേഷി നഷ്ടപ്പെട്ട എനിക്ക് അതൊക്കെ വെറും തടസങ്ങൾ മാത്രമായിരുന്നു.....

എന്റെ പ്രവർത്തികളിൽ തടസമായി നിന്ന ചേച്ചിയേ ഞാൻ യന്ദ്രികമെന്നോണം ഞാൻ ശക്തിയിൽ തട്ടി മാറ്റി.....

ഞാൻ തട്ടി മാറ്റിയത് എന്റെ ജീവനായ ദേവു ചേച്ചിയെയാണ് എന്ന് ഞാൻ മനസ്സിലാക്കിയത് പോലും ചേച്ചി കൈമുട്ടും കുത്തി വീണപ്പോൾ ആണ്....

ഒരു നിമിഷം ഞാൻ മരവിച്ചുപോയി....

ഞാൻ നോക്കുമ്പോൾ കാണുന്നത് കൈമുട്ടിൽ നിന്നും ചോര ഒഴുക്കി എന്നേ തന്നെ നോക്കി നിലത്തിരിക്കുന്ന ചേച്ചിയെയാണ്......

പക്ഷേ ആ മുഖത്ത് തന്റെ കൈയിൽ പറ്റിയ മുറിവിന്റെ വേദനയല്ല മറിച്ച് എന്നേ ഓർത്തുള്ള വേദനയാണ് എന്ന് ഞാൻ മനസ്സിലാക്കി........

സ്വബോധം വീണ്ടെടുത്ത ഞാൻ മാണിക്യന്റെമേലുള്ള പിടുത്തം വിട്ട് ചേച്ചിയുടെ അടുത്തേക്ക് ഓടി....

ചേച്ചിയേ ഞാൻ പിടിച്ചു എഴുന്നേൽപ്പിച്ചു...

ആ കണ്ണ് നിറഞ്ഞിരിക്കുന്നു.... ഞാൻ കാരണം എല്ലാവരും

💬 Comments

View all comments