0%

Chapter Title : ജാതകം ചേരുമ്പോൾ 14 [കാവൽക്കാരൻ]

വീഴാൻ പോയി... പക്ഷേ വീണില്ല എങ്ങനൊക്കെയോ പിടിച്ചു നിന്നു....

"സിദ്ധു... മോനേ എന്താടാ കാണിക്കുന്നേ വിട്... അയാളെ വിടടാ......."

ചേച്ചി അയാളുടെ കഴുത്തിൽ ഉള്ള എന്റെ കയ്യിൽ പിടിച്ചുകൊണ്ടു വളരേ ദയനീയമായി പറഞ്ഞു...

പറഞ്ഞതുകൊണ്ട് മാത്രം കാര്യമില്ല എന്ന് മനസ്സിലാക്കിയ ചേച്ചി പിന്നേ ബലം പ്രയോഗിക്കാൻ തുടങ്ങി...

പക്ഷേ ചിന്താ ശേഷി നഷ്ടപ്പെട്ട എനിക്ക് അതൊക്കെ വെറും തടസങ്ങൾ മാത്രമായിരുന്നു.....

എന്റെ പ്രവർത്തികളിൽ തടസമായി നിന്ന ചേച്ചിയേ ഞാൻ യന്ദ്രികമെന്നോണം ഞാൻ ശക്തിയിൽ തട്ടി മാറ്റി.....

ഞാൻ തട്ടി മാറ്റിയത് എന്റെ ജീവനായ ദേവു ചേച്ചിയെയാണ് എന്ന് ഞാൻ മനസ്സിലാക്കിയത് പോലും ചേച്ചി കൈമുട്ടും കുത്തി വീണപ്പോൾ ആണ്....

ഒരു നിമിഷം ഞാൻ മരവിച്ചുപോയി....

ഞാൻ നോക്കുമ്പോൾ കാണുന്നത് കൈമുട്ടിൽ നിന്നും ചോര ഒഴുക്കി എന്നേ തന്നെ നോക്കി നിലത്തിരിക്കുന്ന ചേച്ചിയെയാണ്......

പക്ഷേ ആ മുഖത്ത് തന്റെ കൈയിൽ പറ്റിയ മുറിവിന്റെ വേദനയല്ല മറിച്ച് എന്നേ ഓർത്തുള്ള വേദനയാണ് എന്ന് ഞാൻ മനസ്സിലാക്കി........

സ്വബോധം വീണ്ടെടുത്ത ഞാൻ മാണിക്യന്റെമേലുള്ള പിടുത്തം വിട്ട് ചേച്ചിയുടെ അടുത്തേക്ക് ഓടി....

ചേച്ചിയേ ഞാൻ പിടിച്ചു എഴുന്നേൽപ്പിച്ചു...

ആ കണ്ണ് നിറഞ്ഞിരിക്കുന്നു.... ഞാൻ കാരണം എല്ലാവരും വേദനിക്കുകയാണ് എന്നുള്ള ചിന്ത എന്നേ അലട്ടിക്കൊണ്ടിരുന്നു....

ചേച്ചിയുടെ കയ്യിൽ നിന്നും ചോര ഒഴുകുന്നുണ്ട്.....

"സിദ്ധു... വേണ്ടടാ മോനേ..... നമ്മുക്ക് പോവാം....."

അതു പറഞ്ഞപ്പോൾ ചേച്ചിയുടെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു....

എനിക്ക് മാത്രമറിയുന്ന ദേവൂചേച്ചിയുടെ മറ്റൊരു മുഖം.... ചേച്ചി ആരെയും കാണിക്കാത്ത എന്നേ മാത്രം കാണിക്കുന്ന ആ മുഖം ഞാൻ വീണ്ടും കണ്ടു....

ചേച്ചിയുടെ അവസ്ഥ കണ്ട് എനിക്കും എന്തൊപോലെയായി അതിന്റെ കൂടേ കല്ലുവിന്റെ മുഖം കൂടേ മനസ്സിൽ വന്നപ്പോൾ പിന്നേ അധികം നേരം പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല...

എന്റെ കണ്ണിൽ നിന്നും കണ്ണുനീർ പൊഴിഞ്ഞിരുന്നു....

ഞാൻ ചേച്ചിയേ മുറുക്കെ കെട്ടിപിടിച്ചു... എന്റെ കണ്ണുകൾ ഒഴുകുന്നുണ്ടായിരുന്നു....

ചേച്ചി എന്നേ തലയിൽ തലോടി ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും... ഉള്ളിലെ നീറ്റൽ കൂടുക എന്നല്ലാതെ കുറഞ്ഞില്ല....

"അതിനുള്ളിൽ ഒരു ആത്മാവാണ്.... നിങ്ങളുടെ കുടുംബത്തോടെ ഒടുങ്ങാത്ത പകയുള്ള ഒരു ആത്മാവ്...."

മാണിക്യന്റെ ശബ്ദം കേട്ട ഞങ്ങൾ ഒരുമിച്ചു

💬 Comments

View all comments