Chapter Title : ജാതകം ചേരുമ്പോൾ 14 [കാവൽക്കാരൻ]
പിടിച്ചു കൊണ്ട് പറഞ്ഞു... ഇനിയും ചേച്ചിയേ പിടിച്ചു നിർത്തിയില്ലെങ്കിൽ ഇവിടേ ഒരു അടി പൊട്ടും എന്ന് എനിക്ക് തോന്നി...
ഞാൻ ചേച്ചിയുടെ അടുത്തായി ചെന്നു ഒരു കൈ കൂട്ടി പിടിച്ചു.....
അയാൾ ഞങ്ങളേ തന്നെ നോക്കി നിൽക്കുകയാണ്....
എങ്ങും നിശബ്ദത മാത്രം.....
"അതിനുള്ളിൽ എന്ത് തന്നെയായാലും... ഉത്സവം കഴിയുന്നത് വരേ നിങ്ങൾ സുരക്ഷിതരാണ്.... നിങ്ങൾ ഇപ്പോൾ പോകു....."
വളരേ ശാന്തത നിറഞ്ഞ ഉത്തരമായിരുന്നു അയാൾ തന്നത്...
പക്ഷേ ഇത്തവണ എനിക്കാണ് പൊളിഞ്ഞു കയറിയത്.... ഇവിടേ ഇത്രയും കാര്യങ്ങൾ നടന്നിട്ടും ഞങ്ങൾ സുരക്ഷിതരാണ് എന്ന് പോലും....
"എടോ കാട്ടവരാ.. "
"ആാാാാാ........ ആാാാ....
.. ആആആആആ........,. "
എനിക്ക് മുഴുവപ്പിക്കാൻ കഴിയുന്നതിനും മുന്പേയാണ് ഞങ്ങൾ ആ ശബ്ദം കേട്ടത്... ഏതൊരു മനുഷ്യന്റെയും ജീവൻ നിലച്ചു പോകുന്ന തരം ഒരു അലർച്ച.....
ജീവിതത്തിൽ ആദ്യമായി.... ഭയം എന്നേ കീഴ്പ്പെടുത്തിയ നിമിഷം..... ഒന്ന് തിരിഞ്ഞു നോക്കാൻ പോലും ഞാൻ ഭയപെട്ടു.... ദേവു ചേച്ചിയുടെ അവസ്ഥയും മറിച്ചാല്ലായിരുന്നു... ചേച്ചി നന്നായി വിറക്കുന്നുണ്ട്...
"എന്ത് സാധനത്തിനെയാടോ താനൊക്കെ കൂടേ അതിനുള്ളിൽ പിടിച്ചു വച്ചിരിക്കുന്നത്... "
ഞാൻ അയാൾക്ക് നേരേ അലറി...
"നിങ്ങളോട് പോവാൻ അല്ലേ പറഞ്ഞത്... ഞാൻ ഉള്ളിടത്തോളം കാലം നിങ്ങൾ സുരക്ഷിതരാണ്.... "
പക്ഷേ ചോദിച്ചതിനുള്ള ഉത്തരമായിരുന്നില്ല കിട്ടിയത്...
ഞാൻ ചേച്ചിയുടെ കയ്യും പിടിച്ചു പോവാൻ തുനിഞ്ഞു.....
പക്ഷേ അത് അയാൾ പറഞ്ഞതുകൊണ്ടൊന്നും അല്ലായിരുന്നു...
അയാളോട് സംസാരിചിട്ട് കാര്യം ഇല്ല എന്ന് എനിക്ക് ഏകദേശം മനസിലായിരുന്നു....
ചേച്ചിയേം കൊണ്ട് ഇവിടേ നിൽക്കാനും മനസ്സു വന്നില്ല...
ഇനി വാതിലും തല്ലി പൊട്ടിച്ചു ആ മൈര്
💬 Comments
View all comments