0%

Chapter Title : ജാതകം ചേരുമ്പോൾ 14 [കാവൽക്കാരൻ]

പെട്ടെന്ന് പറഞ്ഞൊപ്പിച്ചു...

"ചേച്ചി പല്ല് പോലും തേച്ചിട്ടില്ല... ഒന്ന് കുളിച്ചു ഫ്രഷ് ആയിട്ടൊക്കെ വന്നാൽ മതിയോ... "

കല്ല്യാണി ചോദിച്ചു...

"പല്ല് തേച്ചിട്ട് വേഗം വാ... ബാക്കി ഓക്കേ പിന്നേ ചെയ്യാം.. നിങ്ങൾ എന്തായാലും ആദ്യം താഴെ വന്ന് ഒന്ന് മുഖം കാണിക്ക്....അവരൊക്കെ നിങ്ങളെ അന്വേഷിക്കുന്നുണ്ട്......"

അതും പറഞ്ഞു ചേച്ചി പോയി....

പോവുന്നതിനുമുൻപ് ചേച്ചി എന്നേ ഒന്ന് എത്തി വലിഞ്ഞു നോക്കി ഒരു ചിരി ചിരിച്ചു...

😶

മൈര് ഈ രാവിലെ തന്നെ ആരാണാവോ മനുഷ്യനെ മെനക്കെടുത്താൻ ആയിട്ട്

ഞാനും കല്ല്യാണിയും പല്ല് തേച്ച് മുഖം കഴുകി താഴോട്ടു ചെന്നു....

താഴെ എത്തിയപ്പോൾ കണ്ടത് മുത്തശ്ശിയുടെ പ്രായം തോന്നിപ്പിക്കുന്ന ഒരാളും... അച്ഛന്റെ പ്രായം തോന്നിപ്പിക്കുന്ന വേറൊരാളും പിന്നേ അയാളുടെ ഭാര്യ എന്ന് തോന്നിപ്പിക്കുന്ന ഒരു സ്ത്രീയും....

"ആ വന്നോ രണ്ടാളും..... "

ആ സ്ത്രീ ഞങളുടെ അടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞു...

ഞങ്ങളുടെ അടുത്ത് എത്തിയ അവർ കല്ല്യാണിയേ താലോലിക്കാൻ തുടങ്ങി....

"എന്റെ ലക്ഷ്മി ഒരു ദേവത തന്നെയാട്ടോ നിന്റെ മോള്.... "

ആ സ്ത്രീ ലക്ഷ്മിയാന്റിയെ നോക്കി പറഞ്ഞു

"രണ്ടുപേരെയും കാണാൻ എന്താ ഒരു ഐശ്വര്യം... "

എന്റെ കവിൾ പിടിച്ചു വലിച്ചുകൊണ്ട് അവർ വീണ്ടും പറഞ്ഞു...

ഈ തള്ളക്കെന്താ വയ്യേ....

ഞാൻ ബാക്കി രണ്ടു പേരെയും നോക്കി ഇവരുടെ ഭർത്താവ് ഓക്കേ കാണാൻ ഒന്നും വല്ല്യ പ്രശ്നമുള്ളതായി തോന്നുന്നില്ല പക്ഷേ ആ കാരണവരെ കണ്ടപ്പോൾ അത്ര നന്നായി തോന്നിയില്ല....

കണ്ടാൽ തന്നെ പേടി തോന്നുന്ന ഒരു തരം മൈര് ലുക്ക്‌...

അയാൾ എന്നേ തന്നെ നോക്കി

💬 Comments

View all comments