0%

Chapter Title : ജാതകം ചേരുമ്പോൾ 14 [കാവൽക്കാരൻ]

നിൽക്കുകയാണ്...

ഞാൻ വലിയ മൈൻഡ് ചെയ്യാൻ പോയില്ല.......

"ആദി മോനും... മായമോളും എത്താറായില്ലേ ലളിതേ.... "

അമ്മ ആ സ്ത്രീയോടായി ചോദിച്ചു......

"ആ അവര് ഇപ്പോ എത്തും... പോരുന്ന വഴിക്ക് മോന് ഒരു കാൾ വന്നു.... അര്ജന്റ്ആയോണ്ട് ഞങ്ങളോട് ഇങ്ങോട്ടേക്കു പൊയ്ക്കോളാൻ പറഞ്ഞു.... "

കേട്ടിട്ട് ഇവരുടെ മക്കൾ ആണ് എന്ന് തോന്നുന്നു....

നിങ്ങൾ വിചാരിക്കുന്നുണ്ടാവും ഇവരൊക്കെ ആരാന്ന് ലേ... എനിക്കും അറിയില്ല വാ ചോദിച്ചു നോക്കാം...

ഞാൻ കുടുംബക്കാരുടെ എല്ലാ ഡീറ്റൈൽസും അറിയുന്ന വൈശുവിന്റെ അടുത്തേക്ക് നീങ്ങി...

കല്ല്യാണിയും കൂടെയുണ്ട്....

"വൈശു... ഇവരൊക്കെ ആരാ... "

"ഇവരൊ..."

പറഞ്ഞു തീരുന്നതിനു മുൻപ് ഒരു ഹോൺ ശബ്ദം കേട്ടു....

"ആ അവർ വന്നൂന്ന് തോന്നണു... "

അമ്മയുടെ ശബ്ദമായിരുന്നു അത്....

എല്ലാവരും പുറത്തേക്ക് ഇറങ്ങി....

സംഭവം എന്താണ് എന്നറിയാൻ ഞാനും അവരുടെ പിന്നാലേ പോയി....ഇത്രക്ക് ഹൈപ്പ് ഓക്കേ കൊടുക്കണോ...

പൂമുകത്തേക്ക് എത്തിയപ്പോൾ ഒരു കാർ പാർക്ക്‌ ചെയ്യുകയാണ്...

കാർ കണ്ടപ്പോൾ തന്നെ മനസ്സിലായി റിച്ച് ടീം ആണെന്ന്...

കാർ നിർത്തി ഡ്രൈവിങ് സീറ്റിൽ നിന്നും ദേവു ചേച്ചിയുടെ പ്രായം തോന്നിക്കുന്ന ഒരു പുരുഷൻ ഇറങ്ങി.....

ഇവൻ എനിക്കൊരു വെല്ലുവിളിയാവും.... അവന്റെ ഒരു കൂളിംഗ് ഗ്ലാസും താടിയും ജാടയും....

മൊത്തത്തിൽ എനിക്കങ്ങോട്ട് പറ്റിയില്ല...

കൂടേ സൈഡ് സീറ്റിന്റെ ഡോറും തുറന്നുവരുന്നത് ഞാൻ കണ്ടു.....

എല്ലാവരുടെയും ശ്രദ്ധ അവരിലേക്കായി...

എന്റെയും കല്യാണിയുടെയും പ്രായം തോന്നിക്കുന്ന ഒരു പെണ്ണായിരുന്നു ഡോർ തുറന്ന് ഇറങ്ങിയത്.... വെള്ളയും വെള്ളയും ഡ്രെസ്സും ചായം പൂശിയ മുടിയും..... കല്ല്യാണിയുടെ കൂടേ കട്ടക്ക് പിടിച്ചു നിൽക്കുന്ന ആകാര വടിവും.....

💬 Comments

View all comments