Chapter Title : ജാതകം ചേരുമ്പോൾ 15 [കാവൽക്കാരൻ]
ഹോ തള്ളക്ക് വരാൻ കണ്ടൊരു നേരം... 😤കുറച്ചു കൂടേ കാത്തിരുന്നേൽ മകന്റെ കുട്ടിയേ താലോലിക്കാൻ ഉള്ള ഭാഗ്യം ലഭിച്ചേനെ....
"അകത്തേക്ക് വന്നോട്ടെ... "
അമ്മ കല്ല്യാണിയോടായി ചോദിച്ചു...
"അതിനൊക്കെ എന്തിനാ ചോദിക്കുന്നെ അമ്മേ വരു..... "
ഇവൾക്ക് മാത്രം എവിടുന്നാ ഇമ്മാതിരി നാടകം ഡയലോഗ് ഒക്കെ കിട്ടുന്നെ... 🤔
അമ്മ അകത്തേക്ക് വന്നു.... അമ്മ മാത്രേ ഉള്ളു എന്ന് കരുതിയ എന്റെ പ്രതീക്ഷ തെറ്റി.... പിന്നാലേ എന്റെ ചേച്ചിമാർ മുഴുവൻ ഉണ്ടായിരുന്നു....
ഇതെന്താ പുതിയ ആൾക്കാർ വന്നപ്പോ എല്ലാർടേം കിടപ്പിടം പോയോ... ഏയ് അങ്ങനെ വരാൻ വഴിയില്ലല്ലോ 🤔
എല്ലാവരും അകത്തു കയറി എന്ന് ഉറപ്പാക്കിയതും അമ്മ ഉള്ളിൽ നിന്നും വാതിലടച്ചു കുറ്റിയിട്ടു......
ഇവർക്കെന്താ വയ്യേ.....
എല്ലാവരും കയറി കട്ടിലിൽ ഇരുന്നു.....എന്താ സംഭവം എന്ന രീതിയിൽ ഞാൻ പാറുവിനെ നോക്കി...
"ആവേ എനിക്കെങ്ങനെയറിയാം.. ഞങ്ങളോട് ഇങ്ങോട്ട് വരാനേ പറഞ്ഞുള്ളു... "
"എന്താ അമ്മ സംഭവം "
കല്ല്യാണിയായിരുന്നു അത് ചോദിച്ചത്.. പുള്ളിക്കാരി ദേവൂചേച്ചിയുടെ മടിയിൽ തലവച്ചു കിടക്കുകയാണ്.
എല്ലാവരുടെയും ശ്രദ്ധ അമ്മയിലേക്കായി...
"നിങ്ങൾക്ക് ഇപ്പോ വന്നത് ആരാന്ന് വല്ലപിടിയുമുണ്ടോ... "
"അവരാരായാലും ഞങ്ങക്കെന്താ..."
ഒരു പുച്ഛം നിറഞ്ഞ മറുപടി ആരാന്ന് പ്രേത്യേകം പറയണ്ട ആവശ്യം ഇല്ലല്ലോ...
"ആ എന്ന നിങ്ങൾ അറിയണം പ്രത്യേകിച്ച് നീയും സിദ്ധുവും... "
അമ്മ ദേവൂചേച്ചിയോടായി പറഞ്ഞു...
"ആ കാരണവരാണ് പരമേശ്വരന്‍. നിന്റെ മുത്തശ്ശിയുടെ അമ്മയുടെ ജേഷ്ട്ടനെ മകൻ...അയാളുടെ മകനാണ് മഹാദേവൻ... ഈ മഹാദേവന്റെ ഭാര്യയാണ് ലളിത അവരുടെ മക്കളാണ് നിങ്ങൾ നേരത്തെ കണ്ട രണ്ടുപേരും.. മായയും, ആദിയും...."
അമ്മ വലിയ കാര്യം
💬 Comments
View all comments