Chapter Title : ജാതകം ചേരുമ്പോൾ 15 [കാവൽക്കാരൻ]
പറയുന്നപോലേ പറഞ്ഞു...
"അതിന്.... "
പുച്ഛം കൂടെപ്പിറപ്പായി പിറന്ന ദേവൂചേച്ചിക്ക് ഇതൊക്കെ എന്ത്....
"ദേ ദേവു നീ എന്റെ കയ്യിൽനിന്നും വാങ്ങും.. ട്ടോ...."
"ഓഹ് പിന്നേ.... "
ചേച്ചി പിന്നേയും കുറച്ചു പുച്ഛമിട്ടു മിണ്ടാതെ ഇരുന്നു....
"അതൊക്കെ ശരി ഇതിൽ ഞാനും ദേവുചേച്ചിയുമായി എന്താ ബന്ധം...."
ഞാൻ എന്റെ സംശയം അമ്മയോട് ചോദിച്ചു........
"ആ... അതിലേക്കാ ഞാനും വരുന്നേ.... ഈ മയമോളും ആദിമോനുമായി നിങ്ങടെ കല്ല്യാണം ആദ്യമേ ഉറപ്പിച്ചതായിരുന്നു....മായ സിദ്ധു ജനിച്ച അതേ ദിവസമായിരുന്നു ജനിച്ചത്.... ആദി നമ്മുടെ കുടുംബത്തിലെ ആദ്യത്തെ സന്ദതിയും...."
അമ്മയുടെ വാക്കുകൾ കേട്ട് കട്ടിലിന്മേൽ ഇരുന്നവർ എല്ലാവരും തമ്മിൽ മുഖം നോക്കി.
"എന്ത്…??"
കല്ല്യാണി അതിശയത്തോടെ ചോദിച്ചു.
ഇവളെക്കെന്താ ഇത്ര പ്രശ്നം എന്റെ കല്ല്യാണമല്ലേ ഉറപ്പിച്ചിട്ടുണ്ടായിരുന്നത്....
"നിങ്ങളോടാരാ തള്ളേ എന്റെ സമ്മതമില്ലാതെ എന്റെ വിവാഹം ഉറപ്പിക്കാൻ പറഞ്ഞേ... സിദ്ധു എന്തായാലും കെട്ടി ഈ പേരും പറഞ്ഞു ആരെങ്കിലും എന്റടുത്തു വന്ന ഈ ദേവിക ആരാന്ന് എല്ലാവരും അറിയും.....😤"
"പണ്ടത്തെ വീടുകൾ തമ്മിലുള്ള തീരുമാനങ്ങളായിരുന്നു മക്കളേ… ആ സമയത്ത്. പാരമ്പര്യം, ബന്ധം, വീടിന്റെ അഭിമാനം… അതൊക്കെ നോക്കിയായിരുന്നു തീരുമാനങ്ങൾ എടുക്കുമായിരുന്നത്....."
പറഞ്ഞു കഴിഞ്ഞതും അമ്മ ഒരു ശ്വാസം വിട്ടു....ശേഷം....
"നമ്മൾ ഇവിടേ വരുന്ന രണ്ട് ദിവസം മുന്നേ അവർ എന്നെയും നിങ്ങടെ അച്ഛനെയും വിളിച്ചിരുന്നു... സിദ്ധുവിന്റെയും മായയുടെയും കല്ല്യാണകാര്യം പറയാൻ.... എനിക്ക് പണ്ടേ അവരുടെ കുടുംബത്തിലേക്ക് നിങ്ങളേ പറഞ്ഞുവിടാൻ താൽപ്പര്യമുണ്ടായിരുന്നില്ല... അത്കൊണ്ട് ഞാൻ അന്ന് എന്തൊക്കയോ പറഞ്ഞു ആ വിഷയം മാറ്റി..... പക്ഷേ ഇപ്പോൾ അവരുടെ പെട്ടെന്നുള്ള വരവ് എനിക്കത്ര പന്തിയായി തോന്നുന്നില്ല....."
അമ്മയുടെ
💬 Comments
View all comments