Chapter Title : ജാതകം ചേരുമ്പോൾ 15 [കാവൽക്കാരൻ]
മുഖത്ത് ഒരു പേടി കാണാം....
"അതിന് അമ്മ എന്തിനാ ഇങ്ങനെ ടെൻഷൻ ആവുന്നത്....."
നന്ദു ചേച്ചി എന്റെ മനസ്സറിഞ്ഞതുപോലെ അമ്മയോട് ചോദിച്ചു...
"ടെൻഷൻ ആവണം മോളേ....ആ കുട്ടികളും അവരുടെ അമ്മയും പാവങ്ങളാണെങ്കിലും ആ പരമേശ്വരനും അയാളുടെ മോനും നിങ്ങൾ വിചാരിക്കുന്ന പോലെയല്ല...അവർ എന്തും ചെയ്യാൻ മടിക്കില്ല.....സിന്ധുവിന്റെ വിവാഹം കഴിഞ്ഞ സ്ഥിതിക്ക് അവർ ദേവുവിന്റെ കാര്യത്തിനാണോ ഇവിടേ വരേ വന്നത് എന്ന് എനിക്ക് നല്ല പേടിയുണ്ട്....."
മുറിയിലാകെ ഒരു മൗനം പരന്നു....
"ഇവിടേ ഒരു മോന്റെ മോനും എന്റെ ചേച്ചിമാരേ ഒന്നും ചെയ്യില്ല.... ലേ ദേവൂസേ..."
ഞാൻ ചേച്ചിയുടെ കവിൾ മെല്ലെ പിടിച്ചുവലിച്ചു കൊണ്ടു പറഞ്ഞു...
അത്രയും നേരം ദേഷ്യം കൊണ്ട് ചുവന്ന ചേച്ചിയുടെ മുഖത്ത് ഒരു ചിരി പടർന്നു....
സത്യം പറഞ്ഞാൽ ദേവിക ആരാന്ന് എന്റെ വീട്ടുകാർക്ക് ഇപ്പോഴും അറിയില്ല... അത് അറിയണമെങ്കിൽ ആ ബാങ്ക് ബാലൻസും കോൺടാക്ട് ലിസ്റ്റും എടുത്ത് നോക്കിയാൽ മതി..... 😌
"എന്നാലും എന്റെ പൊന്ന് തള്ളേ നിങ്ങൾ എന്തിനാ മായയുടെ കാര്യം വന്നപ്പോൾ ഒഴിഞ്ഞു മാറാൻ നിന്നത്... ഇല്ലായിരുന്നെങ്കിൽ നിങ്ങൾക്ക് ഇപ്പോ ഒരു സുന്ദരി കൊച്ചിനെ മരുമകൾ ആയി കിട്ടുമായിരുന്നില്ലേ.... "
ചേച്ചിയുടെ മടിയിൽ തലവച്ചു കിടക്കുന്ന കല്ല്യാണിയേ ഒന്നിളക്കാനായി ഞാൻ പറഞ്ഞു....
പറഞ്ഞു കഴിഞ്ഞതേ ഓർമ്മയുള്ളൂ..... കിട്ടി ഒരു ചവിട്ട്....
കല്ല്യാണിയാണ്.....
ഞാൻ അവളേ നോക്കിയതും അവൾ ചിരികൊട്ടികൊണ്ട് മുഖം തിരിച്ചു.....
അത്രക്കായോ....
"എടി.........."
ഞാൻ തമാശരൂപേനെ അടിക്കാൻ ഓങ്ങിയതും ചേച്ചിയെന്റെ കൈ തട്ടി മാറ്റി......
"അത് നീ ചോദിച്ചു വാങ്ങിയതാ... അതിനെങ്ങാനും എന്റെ കൊച്ചേനെ തൊട്ടലുണ്ടല്ലോ... ഹാ..... "
💬 Comments
View all comments