Chapter Title : ജാതകം ചേരുമ്പോൾ 15 [കാവൽക്കാരൻ]
പുറത്ത് ഒക്കെ ഇറങ്ങണം എന്ന് വിചാരിക്കുന്നു.... "
അവളുടെ ഏട്ടന്മാർ തെണ്ടികളാണ്, ഇവന്മാർക്കൊക്കെ ഇവിടേ തന്നെ ഇരുന്നൂടെ... വെറുതെ ഒലിപ്പിക്കാൻ വേണ്ടിയിട്ട് ഇറങ്ങിക്കോളും....
"എന്ന ഇവരെ രണ്ടുപേരെയും കൂടേ കൂട്ടിക്കോ...."
ലളിതയാന്റി മായയെയും ആദിയെയും നോക്കി പറഞ്ഞു....
എന്നേ ആർക്കും വേണ്ടേ മൈര്.....
അല്ലെങ്കിലും ഞാൻ എന്നും ഒറ്റക്കാണല്ലോ....
"ഞാൻ ഇല്ല.... "
മായ തന്റെ മറുപടി വ്യക്തമാക്കി.....
ആദിയേ നോക്കിയപ്പോൾ അവൻ അവരുടെ കൂടേ പോകുന്നതിൽ പ്രശ്നമൊന്നുമുണ്ടായിരുന്നില്ല....
"നീ പോവുന്നില്ലേ.... "
അമ്മയാണ് ചോദിച്ചത്.... തള്ളക്ക് ഇപ്പോഴാണോ എന്നേ ഓർമ്മ വന്നത്....
"ഏയ് ഞാൻ ഒന്നും പോ "
"കാറിൽ സ്ഥലമില്ല... "
എന്റെ മറുപടി മുഴുമിപ്പിക്കുന്നതിനു മുന്പേ കല്ല്യാണിയുടെ മറുപടിയെത്തി....
കാറിൽ സ്ഥലമില്ല എന്നുപോലും, വിക്കാനിട്ട കാറുപോലെ കുറെയെണ്ണം മുറ്റത്തുണ്ട് എന്നിട്ടാണ് അവൾടെ ഈ വർത്താനം...... 😤
പക്ഷേ എനിക്ക് അതങ്ങോട്ട് ശരിക്കും പൊളിഞ്ഞു കയറി... ഇനി എന്റെ വാശി എന്താണ് എന്ന് ഞാൻ കാണിച്ചു തരാം....
"ഇവിടേ ഒരു ബൈക്ക് ഇല്ലേ ഞാൻ അതെടുത്തോണ്ട് പൊക്കൊണ്ട്...... "
"എങ്ങോട്ട്... "
കല്ല്യാണി ഒരു പുച്ഛം നിറഞ്ഞ ചിരിയിൽ ചോദിച്ചു....
"അത് നീ അറിയണ്ട.... "
ഞാൻ ആ ബൈക്കിന്റെ കീ തപ്പാൻ തുടങ്ങി....... ഒരു പഴയ മോഡൽ ക്ലാസ്സിക് 350യാണ്... ഇതൊക്കെ വർക്ക് ആവുമോ എന്ന് തമ്പുരാനറിയാം...വാശിപുറത്തു ഓരോന്ന് പറയുകയും ചെയ്തു..... എന്തായാലും മുന്നോട്ട് വച്ച കാൽ മുന്നോട്ട്... 🤧
ഞാൻ കീ തപ്പുന്നത് നോക്കി നിൽക്കുകയാണ് എല്ലാവരും... മൈര് ഇതിപ്പോ ഒരു അഭിമാന പ്രശ്നമായി... കിട്ടീലെങ്കിൽ നാറി....
പക്ഷേ വിചാരിച്ച പോലെയായിരുന്നില്ല
💬 Comments
View all comments