0%

Chapter Title : ജാതകം ചേരുമ്പോൾ 15 [കാവൽക്കാരൻ]

പറയേണ്ട താമസമേ ഉണ്ടായിരുന്നുള്ളു...

കല്ല്യാണിയും സ്റ്റെപ് ഇറങ്ങി വന്നു....

😳

മായ വന്നതിന്റെ ഞെട്ടൽ മാറുന്നതിന്റെ മുന്പേ ഞാൻ വീണ്ടും ഞെട്ടി...ഞാൻ മാത്രമല്ല എല്ലാവരും....

കല്ല്യാണി പതുക്കെ സ്റ്റെപ്പുകളിൽ ഇറങ്ങി വന്നു.

അവളുടെ ഭംഗി മാത്രം കണ്ടിട്ടല്ല, അവൾ ധരിച്ചിരുന്ന ഓരോ അലങ്കാരവും നോക്കുന്നവരെ വിസ്മയത്തിലാക്കി.ഒരു നേവി ബ്ലു അനാർക്കലി ടൈപ് ഗൗൺ ആയിരുന്നു അവളുടെ വേഷം...

കഴുത്തിൽ തെളിഞ്ഞിരുന്ന താലിമാല – സ്വർണ്ണത്തിന്റെ മൃദുവായ തിളക്കം, അവളുടെ നെഞ്ചിലേക്കു പതിഞ്ഞപ്പോൾ, ആ സുന്ദരിക്ക് ഒരു അപരിചിതമായ രാജകീയത അത് നൽകി.

നെറ്റിയിൽ തെളിഞ്ഞിരുന്ന ചെറിയ സിന്ദുരപ്പൊട്ട്, അതൊരു ചുവപ്പ് നിറത്തിന്റെ ചെറിയ സ്പർശം മാത്രമായിരുന്നെങ്കിലും… ആ നിറം അവളുടെ നീല കണ്ണുകളുടെ മായാജാലത്തോട് ചേർന്ന്, സൗന്ദര്യത്തിന് ഒരു പൂർണത നൽകി.

കൃഷ്ണമണികളോടൊപ്പം ആ താലിമാലയുടെ സ്വർണ്ണനിറവും, നെറ്റിയിലെ സിന്ദുരവും, അവളുടെ നടപ്പിലെ ലാളിത്യവും ചേർന്ന്—

കല്ല്യാണി സുന്ദരിയായ സ്ത്രീ മാത്രമല്ലായിരുന്നു, ഒരു "പൂർണ്ണ സ്ത്രൈണതയുടെ" രൂപം തന്നെയായിരുന്നു....

ഇവരിൽ ആരാണ് കൂടുതൽ ഭംഗി എന്ന് ചോദിച്ചാൽ അതിന് പൂർണമായ ഉത്തരമില്ലായിരുന്നു... പക്ഷേ ഇന്ന് കല്ല്യാണി ഒരു പൊടിക്ക് സീൻ തൂക്കി....

ഞാൻ മായയെ നോക്കിയപ്പോൾ അവളുടെ മുഖത്ത് അസൂയയോ കുശുമ്പോ ഒന്നുമില്ലായിരുന്നു ഒരു ചെറിയ ചിരി മാത്രം....

കല്ല്യാണിയേ നോക്കിയപ്പോൾ അവളുടെ മുഖത്തെ ഭാവം എനിക്ക് പിടികിട്ടിയില്ല....

കല്ല്യാണി എന്നേ ഒന്ന് നോക്കുന്നുപോലുമില്ല... അതെന്നെ വിഷമിപ്പിച്ചെങ്കിലും ഞാൻ അത് പുറത്തു കാട്ടിയില്ല.... ഞാനും അവളേ മൈൻഡ് ചെയ്യാത്ത പോലേ ഇരുന്നു....

"ചേച്ചി പോവാം..... "

കല്ല്യാണി ദേവൂചേച്ചിയോടായി ചോദിച്ചു.....

"എന്ന ഞങ്ങളും ഉണ്ട്... കുറെയായി ഒന്ന്

💬 Comments

View all comments