Chapter Title : ജാതകം ചേരുമ്പോൾ 15 [കാവൽക്കാരൻ]
എന്ന വാക്കിന് ഒരു പുതു അർത്ഥം കിട്ടും.
കണ്ണുകൾ…!
അവളെ കണ്ടവനെ തൊട്ട് പിടിച്ചു നിര്‍ത്തുന്ന വിധം.
ബ്രൗണിൽ ഒരു ചെറിയ പ്രകാശം കലർന്ന,
ആ കണ്ണുകളിൽ ഒന്നു നോക്കിയാൽ പുറകെ തിരിഞ്ഞുനിൽക്കാൻ ആർക്കാലും പറ്റില്ല.
വസ്ത്രം സാധാരണമായിരുന്നു,
പക്ഷേ അതിലുപരി, അവളുടെ ശരീരഭംഗിയും കാഴ്ചയിലെ ആത്മവിശ്വാസവുമാണ് എല്ലാം മായാജാലമാക്കിയിരുന്നത്.
ഓരോ നടപ്പിലും… ഒരു രാജകുമാരിയുടെ ഭംഗി.
കൂട്ടത്തിൽ ഇരുന്നവർ തമ്മിൽ തമ്മിൽ നോക്കി;
ഇവളെ ഇപ്പോൾ കല്ല്യാണി കണ്ടിരുന്നെങ്കിൽ അവൾക്കെന്തായിരിക്കും തോന്നുക..
ഞാൻ അവളേ തന്നെ നോക്കിനിന്നു…
എന്റെ ശ്വാസം വരെ പിടഞ്ഞുപോയി.
"ഇവളെന്തൊരു പെണ്ണാണ്…" —
എന്റെ ഉള്ളിൽ തന്നെ ഈ ഒരു ചോദ്യം ആവർത്തിച്ചു കൊണ്ടിരുന്നു.
അവൾ നേരേ വന്ന് ഇരുന്നത് ഞാനും ദേവു ചേച്ചിയുമിരിക്കുന്ന സോഫയിലാണ് അതും എന്റടുത്തായി....ശേഷം എന്നേ നോക്കി ഒരു വശ്യമായ ചിരി
ഹോ.... നെഞ്ചിലൂടെ ഒരു ആന്തൽ കടന്നു പോയി
ഞാൻ ചുറ്റും ഒന്ന് നോക്കി ആളുകളുടെ എണ്ണം കൂടി എന്നല്ലാതെ പ്രത്യേകിച്ച് വ്യത്യാസമൊന്നുമില്ല...
"നിങ്ങളൊക്കെ എങ്ങോട്ട് പോവാൻ നിക്കാണ് മക്കളെ.. "
ലക്ഷ്മിയാന്റിയാണ് ചോദിച്ചത്.... ചേച്ചിമാരുടെ വേഷംകെട്ടൽ കണ്ടിട്ടാവണം...
"ഞങ്ങൾ ഒരു ഷോപ്പിംഗിന് പോവാൻ നിൽക്കാണ് ആന്റി... "
പാറു മറുപടി പറഞ്ഞു....
"അപ്പോ ഇവരൊന്നുമില്ലേ..... "
ആണുങ്ങളെ ചൂണ്ടി ആന്റി വീണ്ടും ചോദിച്ചു....
"ഏയ് അവരൊന്നുമില്ല ഞങ്ങൾ പെണ്ണുങ്ങൾ മാത്രമേ ഉള്ളു.... "
താരയാണ് അത് പറഞ്ഞത്....
"ആ എന്നിട്ടെന്താ പോവാത്തെ...."
"അതോ... അത് ആന്റി ഞങ്ങൾ കല്ലു ചേച്ചിയേ കാത്തു നിൽക്കാണ്...."
"ആ ബെസ്റ്റ്.... അവളൊരുങ്ങിയിട്ട് നിങ്ങൾ പോയത് തന്നെ...."
ആന്റി അത്
💬 Comments
View all comments