0%

Chapter Title : ജാതകം ചേരുമ്പോൾ 15 [കാവൽക്കാരൻ]

നാറി നാണം കെട്ടിരിക്കുന്ന ഞാൻ പിന്നേ അവിടേ നിൽക്കാൻ പോയില്ല.ഞാൻ അച്ഛന്റെ കയ്യിൽ നിന്നും കീ തട്ടി പറിച്ചു വാങ്ങി വെളിയിലോട്ട് നടന്നു....

ഞാൻ ബൈക്കിന്റെ അടുത്തേക്കും... അവർ എല്ലാവരും ഓരോ കാറിന്റെ അടുത്തേക്കും പോയി....

ബൈക്കിൽ കയറി ഞാൻ അത് സ്റ്റാർട്ട്‌ ആകാൻ നോക്കി കിക്കർ അടിച്ചു വേണം വണ്ടി സ്റ്റാർട്ട്‌ ആക്കാൻ... ഒരു നാലഞ്ചു കിക്കർ അടിച്ചപ്പോ എനിക്ക് മനസ്സിലായി.. ഊമ്പി എന്ന്.... മിററിലൂടെ കല്ല്യാണിയേ നോക്കിയപ്പോൾ അവളുടെ മുഖത്തെ ആ ചിരി അതെനിക്കൊരു അടിയായിരുന്നു...

ഒക്കെ സഹിക്കാം പാറുവിന്റെ കളിയാക്കിയുള്ള കൂവൽ ആണ് സഹിക്കാൻ പറ്റാത്തെ.... അവൾക്ക് സപ്പോർട്ട് ചെയ്ത് ബാക്കിയുള്ളവരുടെ ചിരി കൂടെയായപ്പോൾ....

ഒരു മൈരും ചെയ്യാതെ റൂമിൽ പോയി കിടന്നാൽ മതി എന്നുള്ള അവസ്ഥയായിരുന്നു...

കുറച്ചു തവണകൂടേ ട്രൈ ചെയ്ത് ഇനി ഒന്നും ചെയ്യാനില്ല എന്ന് വിചാരിച്ചു ബൈക്കിൽ നിന്നും ഇറങ്ങാൻ നേരം

"വേണേൽ കാറിൽ പോര്.... "

ഒരു തരം കളിയാക്കൽ നിറഞ്ഞ സ്വരത്തിൽ.. കല്ല്യാണി വിളിച്ചു പറഞ്ഞു..

അവളുടെ കളിയാക്കൽ കേട്ടപ്പോ പിന്നേ ഒന്നും നോക്കിയില്ല മനസ്സിൽ രണ്ട് തെറിയും വിളിച്ചു ഞാൻ ഒരു തവണ കിക്കറിൽ ആഞ്ഞൊരു ചവിട്ടു കൊടുത്തു..

സ്റ്റാർട്ട്‌ ആയി... 😳

വണ്ടി സ്റ്റാർട്ട്‌ ആയതിന്റെ അഹങ്കാരം ഞാൻ അക്സലറേറ്റർ കൂട്ടി കാണിച്ചുകൊണ്ടാണ് അവൾക്ക് മറുപടി കൊടുത്തത്....

എല്ലാ വണ്ടിയും സ്റ്റാർട്ട്‌ ആക്കി ഞങ്ങൾ പോയി.... ഞാൻ ഏറ്റവും പുറകിൽ ആണ്...

ബൈക്കിൽ ഇങ്ങനെ കാറ്റൊക്കെ കൊണ്ട് പോവാൻ ഒരു രസമൊക്കെയുണ്ട് അത്രക്കും ശുദ്ധമായ വായുവാണ് ഇവിടേ.. കുറച്ചു ദൂരം സഞ്ചരിച്ചതും മുന്നിലായി രണ്ടു വഴികൾ കണ്ടു.... കാറിലുള്ളവർ വലത്തേ സൈഡിലേക്കാണ് പോയത്. പക്ഷേ ഞാൻ ആ ജംഗ്ഷന് മുന്നിൽ കുറച്ചു നേരം നിന്നു... ശേഷം ഇടത്തോട്ട് പോയി.... കല്ല്യാണി കറിനുള്ളിൽ നിന്നും തല പുറത്ത് ഇട്ട് നോക്കുന്നത് ഞാൻ സൈഡ് മിററിലൂടെ കണ്ടു... അവളുടെ മുഖത്തെ തെളിച്ചം ഒക്കെ പോയിരുന്നു....

കുറച്ചു ദൂരം ആ വഴിയിലൂടെ പോയതും ഇടത്തെ സൈഡിൽ ആയി ഒരു വ്യൂ പോയിന്റിന്റെ ബോർഡ്‌ ഞാൻ കണ്ടു...

ഇവിടേ ഇങ്ങനെയുള്ള

💬 Comments

View all comments