0%

Chapter Title : ജാതകം ചേരുമ്പോൾ 15 [കാവൽക്കാരൻ]

രണ്ടു വഴികൾ കണ്ടു.... കാറിലുള്ളവർ വലത്തേ സൈഡിലേക്കാണ് പോയത്. പക്ഷേ ഞാൻ ആ ജംഗ്ഷന് മുന്നിൽ കുറച്ചു നേരം നിന്നു... ശേഷം ഇടത്തോട്ട് പോയി.... കല്ല്യാണി കറിനുള്ളിൽ നിന്നും തല പുറത്ത് ഇട്ട് നോക്കുന്നത് ഞാൻ സൈഡ് മിററിലൂടെ കണ്ടു... അവളുടെ മുഖത്തെ തെളിച്ചം ഒക്കെ പോയിരുന്നു....

കുറച്ചു ദൂരം ആ വഴിയിലൂടെ പോയതും ഇടത്തെ സൈഡിൽ ആയി ഒരു വ്യൂ പോയിന്റിന്റെ ബോർഡ്‌ ഞാൻ കണ്ടു...

ഇവിടേ ഇങ്ങനെയുള്ള സ്ഥലങ്ങൾ ഒക്കെ ഉണ്ടായിരുന്നോ....

പിന്നേ ഒന്നും നോക്കിയില്ല അങ്ങോട്ട് തന്നെ പോവാൻ തീരുമാനിച്ചു...

ബൈക്ക് ഇടത്തോട്ടേക്ക് തിരിച്ചു ഞാൻ മലയുടെ വഴിയിലേക്ക് പോയി.

റോഡിൽ ലൈറ്റ് കുറവായിരുന്നു, മരങ്ങളുടെ ചില്ലകൾ തമ്മിൽ ചേർന്ന് ചെറിയൊരു തണുത്ത ഇരുട്ട്. കാറ്റിന്റെ ശബ്ദവും, എഞ്ചിന്റെ ഗർജ്ജനവും കൂടെ കേട്ടപ്പോൾ മനസ്സ് അല്പം ശാന്തമായി.

"അമ്മോ... ഇന്നത്തെ അപമാനങ്ങൾ എല്ലാം പൊറുക്കാൻ ഇത്രയും ഫ്രഷ് ആയ വായുവൊക്കെ മതി,"

എന്ന് ഞാൻ മനസ്സിൽ പറഞ്ഞു.

ബൈക്ക് മലമുകളിലേക്കു പതിയേ പതിയേ കയറി.

ഓരോ വളവും കടക്കുമ്പോൾ, എന്റെ ഉള്ളിൽ ഒരു മിക്സഡ് ഫീലിംഗ്സ് ആയിരുന്നു —

ഒരു ഭാഗത്ത് അഭിമാനവും, "നോക്കൂ, ഞാൻ ഒറ്റയ്ക്ക് പോവുന്നു," എന്നൊരു മൂഡ്,

മറ്റൊരു ഭാഗത്ത് അല്പം വിഷമം എന്തിനാ ഇത്ര ഓവർ ആയി ചെയ്തത് എന്ന്?"

കാറുകൾ പോയ വഴി വിട്ട്, ഞാൻ മലയുടെ മുകളിലേക്ക് കയറുന്നത് കല്ല്യാണി മിററിൽ കണ്ടപ്പോൾ അവളുടെ മുഖത്തെ വിഷമം

അത് ഓർത്തപ്പോൾ തന്നെ എനിക്ക് എന്നോട് തന്നെ കുറച്ചു കുറ്റം തോന്നി... കാരണം ആര് കാരണവും

💬 Comments

View all comments