0%

Chapter Title : ജാതകം ചേരുമ്പോൾ 15 [കാവൽക്കാരൻ]

അവളേ വേദനിപ്പിക്കാൻ സമ്മതിപ്പിക്കില്ല എന്ന് ഞാൻ തീരുമാനിച്ചതായിരുന്നു.. എന്നിട്ട് ഞാൻ തന്നെ ഇങ്ങനെയൊക്കെ ചെയ്താലോ...

അവളുടെ തമാശക്ക് ഞാൻ കുറച്ചു ഓവർ ആയ പോലേ..... അവളും അത്ര നല്ലവളൊന്നുമല്ല... 😤

മലമുകളിലെ തണുത്ത കാറ്റ് മുഖത്ത് തട്ടി.

ചുറ്റും പൂന്തോട്ടങ്ങൾ,മരങ്ങൾ... ശാന്തമായ കാറ്റിൽ ഇലകൾ തമ്മിൽ ഇടിക്കുമ്പോൾ ഉണ്ടാകുന്ന ചെറിയൊരു സംഗീതം.

ഒരു സിനിമറ്റിക് ഫീൽ തന്നെ.

കുറച്ചു പോയതും വഴി അവസാനിച്ചു സൈഡിലായി കുറച്ചു വണ്ടികൾ പാർക്ക്‌ ചെയ്തത് കാണാം... ഇതുതന്നെയാവണം സ്ഥലം..

ഞാൻ ബൈക്ക് പാർക്ക്‌ ചെയ്തു,

മുന്നിലോട്ടായി കുറച്ചു നടന്നു.. എവിടെ വ്യൂ പോയിന്റ് എവിടെ ഇവിടേ വെറും മരങ്ങൾ ആണല്ലോ...

കുറച്ചു ദൂരം കൂടേ നടന്നതും മുന്നിലായി വെളിച്ചം കൂടി കൂടി വരുന്നതുപോലെ തോന്നി... ഞാൻ ആ വെളിച്ചത്തെ പിന്തുടർന്ന് പോയി..

കുറച്ചു നടന്ന് പോയതും മുന്നിലായി തുറന്നൊരു സ്ഥലത്തേക്കാണ് വഴി എത്തിയത്.

വ്യൂ പോയിന്റ്!

താഴേക്ക് നോക്കിയപ്പോൾ മുഴുവൻ പട്ടണം തന്നെ സൂര്യപ്രകാശത്തിൽ തെളിഞ്ഞു കിടക്കുകയായിരുന്നു.

വീടുകളും, റോഡുകളും, വയലുകളും , ഇടയ്ക്കിടെ ചെറിയ വാഹനങ്ങൾ കയറിറങ്ങുന്നത് പോലും ഇവിടെ നിന്ന് ചെറു കളിപ്പാട്ടം പോലെ തോന്നി...

ഞാൻ കുറച്ചു ബാക്കിലായി ഇരുന്നു, ഇന്നത്തെ ദിവസം അത്ര നല്ലതല്ലാത്തതുകൊണ്ട് അധികം മുന്നോട്ട് പോയില്ല.

അധികവും കപ്പിൾസ് ആണ് ഇവിടേ.. തൊടലും പിടിക്കലും സെൽഫി എടുക്കലും... നമ്മക്കൊന്നും പെണ്ണില്ലതുപോലെയാണ് ഇവരുടെയൊക്കെ കാട്ടിക്കൂട്ടൽ.....😏

ഞാൻ കുറച്ചു നേരം ആ മാനം നോക്കി കിടന്നു.... ഒരു പറഞ്ഞറിയിക്കാൻ പറ്റാത്ത സുഖമായിരുന്നു... എങ്ങും തണുത്ത കാറ്റ് മാത്രം...

മഴവില്ലിന്റെ നിറമുള്ള ആകാശം അല്പം അല്പം കറുപ്പിലേക്ക്

💬 Comments

View all comments