0%

Chapter Title : ജാതകം ചേരുമ്പോൾ 15 [കാവൽക്കാരൻ]

എല്ലാവരും ഉള്ളിലേക്ക് കയറി....

പോവുന്ന വഴി മായ എന്നേ നോക്കി ചിരിക്കാനും മറന്നില്ല....

ഞാനും എന്തെങ്കിലും ഒക്കെ കഴിക്കാം എന്ന് വച്ചിട്ടാണ് ഉള്ളിലേക്ക് കയറിയത്.....എന്നാൽ എന്റെ കൈകളിൽ കല്ല്യാണിയുടെ പിടി വീണിരുന്നു.....ഒരു വല്ലാത്തതരം പിടി.... നഖം ഒക്കെ കുത്തകേറിന്ന... തോന്നണേ....

"ഒന്ന് പതുക്കെ നടക്കടി.... ഞാൻ എന്താ എങ്ങോട്ടേലും ഓടി പോവാൻ നിക്കാണോ... "

പക്ഷേ അതിന് മറുപടിയായി കിട്ടിയത് ഒരു നോട്ടമാണ്....

മ്മ് കക്ഷി നല്ല മൂടിലല്ല.....

റൂമിലേക്ക് കയറിയതും കല്ല്യാണി വാതിലടച്ചു കുറ്റിയിട്ടു......

ബെഡിലേക്ക് ഇരുന്നു അവളേ നോക്കുമ്പോൾ അവൾ എന്നേ തന്നെ നോക്കി നിൽക്കുകയാണ്.....

അവളുടെ നീല കണ്ണുകൾ എന്നേ കുത്തുന്നപോലെ..... ഒരേ സമയം മനോഹരവും അതേപോലെ ഭയാനകവും നിറഞ്ഞൊരു നോട്ടം....

ഈ കണ്ണുകൾ ഒക്കെ രാത്രി കണ്ടാലുള്ള അവസ്ഥ....... മൈര്.... ഓർക്കുമ്പോ തന്നെ വയ്യാ.....😐😶

"ന്താടി..... നിന്റെ അച്ഛൻ പെറ്റോ.... "

അവൾ പിടിച്ചപ്പോൾ നഖം കൊണ്ട് വന്ന പാടുകളിൽ തഴുകി ഞാൻ ചോദിച്ചു....

ഹോ വല്ലാത്ത നീറ്റൽ......

ഇനി അഥവാ ഇവൾടെമേൽ പ്രേതം കയറിയാൽ എങ്ങനെ തിരിച്ചറിയും ഞാൻ... 🤔

"ആരാടാ.... അവൾ..... "

തിരിച്ചും തന്തക്ക് വിളി പ്രതീക്ഷിച്ച എനിക്ക് പകരം മറ്റൊരു മറുപടിയാണ് കിട്ടിയത്....

"ആര്...... "

"ദേ സിദ്ധു കളിക്കാൻ നിക്കല്ലേ...... വെറുതെ ഒരാൾ വന്ന് കെട്ടിപിടിച്ചു പേരും പറഞ്ഞ് കിന്നാരിക്കോ.... "

കലി തുള്ളി നിൽക്കുന്ന കല്ല്യാണിയേ കാണാൻ തന്നെ ഒരു ചേലാണ്.....

ചെലപ്പോൾ.....

പക്ഷേ ഇപ്പോൾ ഇ ല്ല.....

"അവളാരാണ് എന്ന് എന്നോട് ചോദിച്ചിട്ടെന്താ കാര്യം... അവളോട് പോയി ചോദിക്ക്...... "

"സിദ്ധു...

💬 Comments

View all comments