Chapter Title : ജാതകം ചേരുമ്പോൾ 20 [കാവൽക്കാരൻ]
നിന്നും എഴുന്നേറ്റു...
അയാളുടെ പിന്നാലെയായി മായയും ആദിയും അവരുടെ അച്ഛനും അമ്മയും ശേഷം കേറി....
ഞാൻ മായയുടെ മുഖത്തേക്ക് തന്നെ നോക്കി....അവൾ എന്നേ നോക്കാതെ തല താഴ്ത്തി നിൽക്കുകയാണ്...അവളുടെ കണ്ണുകളിൽ നിന്നും കണ്ണു നീർ ഒറ്റി വീഴുന്നുണ്ടായിരുന്നു...
ആദിയേ നോക്കിയപ്പോൾ അവന് പൂർണമായും വേറൊരു മുഖമായിരുന്നു... ഇതുവരെ കണ്ട ആദിയേ അല്ല.... അവനൊപ്പം തല്ലുകൂടിയാൽ എനിക്ക് ജയിക്കാൻ പറ്റുമോ എന്ന് പോലും ഞാൻ ഒരു നിമിഷം ചിന്തിച്ചു...
കല്ല്യാണി എന്റെ അരികിലേക്ക് വന്നു കൈ കോർത്തു പിടിച്ചു എന്റെ പിന്നിലായി മറഞ്ഞു നിന്നു....
കല്ല്യാണിയുടെ കണ്ണുകൾ കണ്ടപ്പോഴുള്ള അവരുടെ മുഖത്തേ പേടി ഞാൻ ശ്രദ്ധിച്ചു...
പരമശ്വരൻ കുറച്ചു നേരം അവളെ തന്നെ നോക്കി ശേഷം ചിരിക്കാൻ തുടങ്ങി.... അയാളുടെ ചിരിയിൽ പല അർത്ഥങ്ങളും ഉണ്ടായിരുന്നു....
"ടാ മക്കളേ ഇങ്ങ് കേറി പോര്..... "
പരമേശ്വരൻ വാതിലിനു പുറത്തേക്കായി പറഞ്ഞു....
എന്റെയും കല്ല്യാണിയുടെയും കണ്ണുകൾ വാതിലിനു പുറത്തേക്ക് നീണ്ടു...
കുറച്ചു കഴിഞ്ഞതും ഞങ്ങളുടെ മുറിയുടെ പുറത്തു നിന്നും ഒരു എഴെട്ട് തടിമാടന്മാർ അകത്തേക്ക് വന്നു...
അവരുടെ ശരീരം കണ്ടപ്പോഴേക്കും എനിക്ക് അവരേ മനസ്സിലായി...
അതവരാണ് ആ വീടിന് മുന്നിൽ കാവൽ നിന്നവർ...പക്ഷേ അന്നത്തെ പോലേ അവർ മുഖം മൂടി ധരിച്ചിട്ടില്ല..
ഇത്രയും എങ്ങനെ ഇവിടേക്ക് വന്നു എന്നുള്ള ചിന്ത മനസ്സിൽ പെരുമ്പറ മുഴുക്കാൻ തുടങ്ങി....
"പാറു.... അവളെവിടെ...."
എന്റെ ചോദ്യം കേട്ടതും എല്ലാവരും എന്റെ മുഖത്തേക്ക് നോക്കി... കൂടേ കല്ല്യാണിയും, അവൾക്കും അപ്പോഴാരുന്നു അതിനേ പറ്റി ബോധം വന്നത്.....
എന്റെ ചോദ്യം കേട്ടതും പരമേശ്വരൻ വീണ്ടും ചിരിച്ചു....
പുണ്ടച്ചിമോന്റെ
💬 Comments
View all comments