0%

Chapter Title : ജാതകം ചേരുമ്പോൾ 20 [കാവൽക്കാരൻ]

ഇടക്കിടക്കുള്ള ചിരി കാണുമ്പോൾ പല്ലിടിച്ചു കൊടുക്കാൻ തോന്നുന്നുണ്ടെകിലും.. കല്ല്യാണിയേ ഓർത്താണ് ഞാൻ അടങ്ങി നിന്നത്...

പക്ഷേ ഇപ്പോൾ ഞാൻ ചോദിച്ച ചോദ്യത്തിന്റെ മറുപടി പോലെയിരിക്കും ഇനി എന്ത് ചെയ്യണമുള്ളത്....

അവർക്കെന്തെങ്കിലും പറ്റിയാൽ മൊത്തം കുടുംബത്തെയും ഞാൻ വെള്ള പുതപ്പിക്കും....

"പേടിക്കൊന്നും വേണ്ടാ എല്ലാവരെയും ചെറുതായി ഒന്ന് ബോധം കെടുത്തി എന്നേയുള്ളു...... പക്ഷേ ഇവൾടെ ആ ഏട്ടന്മാർ ഉണ്ടല്ലോ അവര് കുറച്ചു പണി തന്നു.....അതിന്റെ രണ്ടു മൂന്ന് സമ്മാനം അവരുടെ ദേഹത്ത് ഉണ്ടെങ്കിലും അവരും സേഫ് ആണ്..... എനിക്ക് വേണ്ടത് അവരെയല്ലല്ലോ മോനേ.... "

ഒരു ചിരിയോടെ കൂടെത്തന്നെയാണ് അയാൾ അതു പറഞ്ഞു നിർത്തിയത്...

സത്യം പറഞ്ഞാൽ അയാളുടെ ചിരി കാണുമ്പോൾ എന്റെ മനസ്സിലേക് ഭയം കേറി തുടങ്ങിയിരുന്നു.....

നീ എന്തിനോക്കെ ശ്രമിച്ചാലും നിനക്ക് അവളേ രക്ഷിക്കാൻ കഴിയില്ല എന്നൊരാർത്ഥം അയാളുടെ ചിരിക്കുണ്ടായിരുന്നു...

കല്ല്യാണി എന്റെ പിന്നല്ലായി ഒളിച്ചു നിന്നു...

ഒന്നും സംഭവിക്കില്ല എന്ന രീതിയിൽ അവളെ ഞാൻ ചേർത്ത് പിടിച്ചു....

"എന്നാലും നിന്നേ ഞാൻ സമ്മതിച്ചു.... ഇന്നലെ അത്രയുംപേർ ഉണ്ടായിട്ടും നീയും അവനും കൂടേ ഇവരെയെല്ലാം അടിച്ചിട്ടില്ലേ... അല്ലെങ്കിൽ ഇന്നലെ തന്നെ ഇവൾ മരിക്കേണ്ടതായിരുന്നു...."

ഒരു കൂസലും ഇല്ലാതെയാണ് അയാൾ അതു പറഞ്ഞത്....

ഇന്നലെ നടന്നതെല്ലാം വീണ്ടും മനസ്സിലേക്ക് വന്നു....

ഞങ്ങൾ അവിടേ എത്തിയിട്ടില്ലായിരുന്നുവെങ്കിൽ.....

ഒരു നിമിഷം ഞാൻ കല്ല്യാണിയേ നോക്കി....

അവൾ വളരേയധികം പേടിക്കുന്നുണ്ടായിരുന്നു....

അയാൾ വീണ്ടും തുടങ്ങി....

എന്നാൽ ഞങ്ങളുടെ കൈയ്കൾ കോർത്തുപിടിച്ചിരിക്കുന്നത് കണ്ടതും പരമേശ്വരന്റെ കൊലച്ചിരി മാഞ്ഞു, അയാളുടെ കണ്ണുകളിൽ ദേഷ്യം നിറഞ്ഞു.

​"അവസാനമായി ഒരു അവസരം തരാം"

അയാൾ എന്നേ നോക്കി

💬 Comments

View all comments