0%

Chapter Title : ജാതകം ചേരുമ്പോൾ 20 [കാവൽക്കാരൻ]

പറഞ്ഞു.

"അവളേ എന്റെ കൂടേ വിട്ടേക്ക്.... അങ്ങനെയാണെങ്കിൽ നിനക്ക് നിന്റെ ജീവനെങ്കിലും ബാക്കിയുണ്ടാവും... അതല്ല ഇനി എതിർക്കാനാണ് ഉദ്ദേശമെങ്കിൽ നിന്റെ മുത്തശ്ശിയെ കൊന്നു കളഞ്ഞത് പോലേ നിന്നേ കൊല്ലാനും ഞാൻ മടിക്കില്ല......"

"മുത്തശ്ശാ...... "

അയാൾ അതു പറഞ്ഞു നിർത്തിയതും മായയുടെ ഉച്ചത്തിലുള്ള ശബ്ദം മുറിയാകെ മുഴങ്ങി...

എന്നേ കൊന്ന് കളയും എന്ന് പറഞ്ഞപ്പോലുള്ള അവളുടെ ഭാവ മാറ്റം ഞാൻ ശ്രദ്ധിച്ചു....

തുടക്കം മുതലേ അവളുടെ ലക്ഷ്യം കല്ല്യാണിയായിരുന്നില്ല.... അവൾക്ക് എന്നോടൊപ്പം ജീവിച്ചാൽ മാത്രം മതിയായിരുന്നു......

എന്നാൽ അവളുടെ വാക്കുകളിലെ എതിർപ്പ് ആദി അവളെ ദേഷ്യത്തിൽ നോക്കുന്നവരെയേ ഉണ്ടായുള്ളൂ....

പേടികൊണ്ടാണെന്ന് തോന്നുന്നു... അവൾ പറയാൻ വന്ന വാക്കുകൾ വിഴുങ്ങി... ശേഷം കണ്ണുകൾ ഒലിപ്പിച്ചുകൊണ്ട് കുറച്ചു പുറകിലോട്ടായി മാറി നിന്നു....

എന്നാൽ പരമേശ്വരന്റെ വാക്കുകൾ വീണ്ടും എന്റെ ഉള്ളിൽ ഒരു ആണി പോലേ തറച്ചുകൊണ്ടിരുന്നു...

മുത്തശ്ശിയെ കൊന്നത് ഇയാളാണോ... എന്തിന്....

​"കൂടുതൽ ആലോചിച്ച് തല എല്ലാം ഞാൻ പറഞ്ഞുതരാം"

"വീട്ടിൽ വെച്ച് ഇവളെ കൊല്ലാനുള്ള എന്റെ പദ്ധതി പരാജയപ്പെട്ടപ്പോൾ, ദൈവം നിന്റെ ചേച്ചിയുടെ രൂപത്തിൽ അവതരിച്ചു. അവൾ എന്നെയും നിന്റെ മുത്തശ്ശിയെയും വീട്ടിൽനിന്ന് ഇറക്കിവിട്ടത് എനിക്കൊരു അവസരമായി തോന്നി. ആദ്യം ഞാൻ ആ രാജീവനെ പണം കൊടുത്ത് ഒതുക്കാൻ നോക്കി. പക്ഷേ, തന്തയുടെ അതേ സ്വഭാവമുള്ള മകന് ഞാൻ പറഞ്ഞത് സ്വീകാര്യമായില്ല.തന്തയേ കൊന്ന് കളഞ്ഞത് പോലേ അവനെയും കൊന്ന് കളയും എന്ന് പറഞ്ഞതും രാജീവൻ എന്ന പ്രശ്നവും തീർന്നു.... ഈ ഒരു രാത്രികൂടെ കഴിഞ്ഞാൽ പിന്നേ ഒന്നും നടക്കില്ല എന്നെനിക്ക് മനസ്സിലായി..... ഇവിടേ ഇത്രയും പേർ ഉണ്ടെങ്കിൽ അതും

💬 Comments

View all comments