Chapter Title : ജാതകം ചേരുമ്പോൾ 20 [കാവൽക്കാരൻ]
എനിക്ക് ഒരു പ്രശ്നമാവുമായിരുന്നു..... അതുകൊണ്ടാണ് അനന്തലക്ഷ്മിയെ കൊന്നു കളഞ്ഞതും അതൊരു ആക്സിഡന്റ് ആയി ചിത്രീകരിച്ചതും....വിചാരിച്ച പോലേ കുറെയെണ്ണം ഇവിടുന്ന് മാറി കിട്ടി... എന്നാൽ നിന്റെ ചേച്ചിയും അരുണും ഇവിടേ ഇല്ലാതിരുന്നത് ശരിക്കും എനിക്കൊരു ബോണസ് പോയിന്റ് ആയിരുന്നു.... ഇത്രയും നല്ല ഒരു അവസരം എങ്ങനെയാ മോനേ പാഴാക്കുക... നീ തന്നെ പറ..... ദേവിക്ക് ഇവളുടെ ശരീരം പൂർണമായും സ്വന്തമാക്കാൻ മൂന്ന് രാത്രിയാണ് വേണ്ടത്... അത്കൊണ്ട് ഇവൾ ഇപ്പോഴും ഒരു ആത്മാവ് വസിക്കുന്ന സാധാരണ സ്ത്രീ മാത്രമാണ്... ഇന്നിവളെ കൊന്നാൽ ദേവിയുടെ ആത്മാവും ഇല്ലാതെയാവും... കുറേ കാലമായി തുടങ്ങിയ ഞങളുടെ ശാപവും അതോടെ തീരും...."
"അതുകൊണ്ട് നീ ഇവളെ ഞങ്ങൾക്ക് അങ്ങ് തന്നേക്ക്.... "
ഒരു നടുക്കുന്ന നിമിഷമായിരുന്നു അത്.
പരമേശ്വരന്റെ വാക്കുകൾ എൻ്റെ കാതുകളിൽ തുളച്ചുകയറി.
ഞാൻ അവിടെ നിൽക്കുന്ന എല്ലാവരുടെയും മുഖത്ത് നോക്കി കുറെ പേർക്കും ഭാവം വ്യത്യാസം ഒന്നുമില്ലെങ്കിലും മായയുടെ കണ്ണുകളിൽ എന്നോടുള്ള ഭ്രാന്തമായ സ്നേഹത്തിൻ്റെയും, പരമേശ്വരനോടുള്ള ഭയത്തിൻ്റെയും ഒരു മിശ്രിതം ഞാൻ കണ്ടു.
എന്നാൽ, ആ നിമിഷം ശ്രദ്ധിക്കാൻ എനിക്ക് സമയമുണ്ടായിരുന്നില്ല.
എൻ്റെ സിരകളിൽ രക്തം തിളച്ചു. എൻ്റെ മുന്നിൽ നിൽക്കുന്നത് മനുഷ്യരല്ല ഒരു കൂട്ടം മൃഗങ്ങളാണ്
എന്നാൽ അതിൽ മായായേ ഉൾപെടുത്താൻ എനിക്കായില്ല....
എന്റെ കണ്ണുകൾ നിറഞ്ഞു പക്ഷേ അത് ദേഷ്യം കൊണ്ടായിരുന്നു
അവൻ്റെ വാക്കുകൾ കേട്ട് കല്യാണി എൻ്റെ പിന്നിൽ ഒതുങ്ങി നിന്നു. അവളുടെ ഭയം അവളുടെ കണ്ണുകളിൽ വ്യക്തമായിരുന്നു. അവൾ എൻ്റെ കൈയ്കളിൽ മുറുകെ പിടിച്ചു
എന്റെ എതിർപ്പ് കണ്ടിട്ടാവണം,പരമേശ്വരൻ അവിടെയുണ്ടായിരുന്ന ഗുണ്ടകളെ നോക്കി
ആ നോട്ടത്തിന്റെ അർത്ഥം
💬 Comments
View all comments