0%

Chapter Title : ജാതകം ചേരുമ്പോൾ 20 [കാവൽക്കാരൻ]

മനസ്സിലാക്കിയതുപോലെ, രണ്ട് പേർ എൻ്റെ അടുത്തേക്ക് നടന്നു വന്നു

എൻ്റെ കണ്ണുകളിൽ അവൻ്റെ ക്രൂരമായ പ്രവൃത്തികൾക്കുള്ള പ്രതികാരം നിറഞ്ഞു.

​പരമേശ്വരന്റെ ആജ്ഞ അനുസരിച്ച് ഗുണ്ടകൾ എൻ്റെ നേരെ പാഞ്ഞടുത്തു. അവരിൽ ഒരാൾ എൻ്റെ കഴുത്തിൽ പിടിക്കാൻ ശ്രമിച്ചപ്പോൾ, ഞാൻ ഇടതുകൈ കൊണ്ട് അവനെ തള്ളിമാറ്റി. രണ്ടാമത്തെയാൾ എന്നെ തടസ്സപ്പെടുത്താൻ നോക്കിയപ്പോൾ, ഞാൻ കുനിഞ്ഞ് എൻ്റെ വലതുകാൽ കൊണ്ട് അവനെ അടിവയറ്റിൽ ആഞ്ഞടിച്ചു. അടികൊണ്ട അവൻ പിന്നോട്ടൊന്നു ചെരിഞ്ഞു

കൂടുതൽ പ്രയാസപെടേണ്ടി വന്നില്ല എനിക്ക്... ഓരോ അടിയിൽ തന്നെ അവന്മാർ വീണു... എന്റെ ശരീരത്തിൽ ഉണ്ടായ മാറ്റം എനിക്കനുഭവിച്ചറിയാൻ പറ്റുന്നുണ്ടായിരുന്നു....

ഏതോ ഒരു അദൃഷ്യ ശക്തി എന്നെ സഹായിക്കുന്നത് പോലെ.....

ഞാൻ വീണ്ടും കല്യാണിയെ മറഞ്ഞു നിന്നു അപ്പോഴേക്കും അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ വരാൻ തുടങ്ങിയിരുന്നു...

അരുൺ ഇല്ലാതെ എന്നെ പെട്ടെന്ന് കീഴ്പ്പെടുത്താം എന്നുള്ള പരമേശ്വരന്റെ കണക്കുകൂട്ടൽ തെറ്റിയത് എനിക്കയാളുടെ മുഖത്ത് നിന്നും വായിച്ചെടുക്കാൻ പറ്റി..

"നിന്നേ ഓക്കെ എന്തിനാടാ ഞാൻ തീറ്റി പോറ്റുന്നെ..... പോയി കൊല്ലടാ അവളെ....അതിന് തടസ്സം നിൽക്കുന്ന ആരെയും കൊന്നേക്ക്... "

പരമേശ്വരൻ ദേഷ്യം കൊണ്ട് അലറി

വീണ്ടും നാലുപേർ എന്റെ അടുത്തേക്ക് പാഞ്ഞു വന്നു

അവർ ചുറ്റും കൂടിയപ്പോൾ ഞാൻ ഒരടി പിന്നോട്ട് മാറി. ആദ്യത്തെയാൾ എന്റെ മുഖം ലക്ഷ്യമാക്കി അടിക്കാൻ തുനിഞ്ഞതും ഞാൻ പെട്ടെന്ന് തല വെട്ടിച്ചു, അതേസമയം, അവന്റെ കൈ പിടിച്ച്‌ തിരിച്ചു ഒടിക്കാനും ഞാൻ മറന്നില്ല.

രണ്ടാമത്തെയാൾ എന്റെ വയറ്റിൽ അടിക്കാൻ ശ്രമിച്ചെങ്കിലും, അത്‌ എന്റെ കൈമുട്ട്‌ കൊണ്ട്‌ തടഞ്ഞു. ശേഷം ഒരു നിമിഷം പോലും പാഴാക്കാതെ,

💬 Comments

View all comments