0%

Chapter Title : ജാതകം ചേരുമ്പോൾ 20 [കാവൽക്കാരൻ]

അയാളുടെ താടിക്ക്‌ ആഞ്ഞൊരടി കൊടുത്തു. അയാളുടെ വായിൽ നിന്നും തെറിച്ച ചോര എനിക്ക് കൂടുതൽ ഊർജം പകരുകയാണ് ചെയ്തത്....

മൊത്തം നാലു പേരെ ഞാൻ അടിച്ചിട്ടു

ഇതൊക്കെ ചെയ്യാൻ കഴിഞ്ഞത് അവർ വെറും കൈയ്യോടെ വന്നതുകൊണ്ട് മാത്രമാണ്....

എന്നാൽ അവിടം മുതലാണ് എന്റെ കയ്യിൽ നിന്നും കാര്യങ്ങൾ കൈ വിട്ടു പോവാൻ തുടങ്ങിയതും

അടി കൂടുന്നതിന്റെ ഇടയിൽ ഞാൻ കല്ല്യാണി തനിച്ചായത് അറിഞ്ഞില്ല....

പരമേശ്വരൻ ആ വീടിന്റെ വാതിലിൽ ബന്ധിപ്പിച്ചിരുന്ന,ദേവിയേ പൂർണമായും ഇല്ലാതെയാക്കാനുള്ള കത്തിയുമായി അവളുടെ അടുത്തേക്ക് നടന്നു തുടങ്ങിയിരുന്നു....

എന്റെ ശ്വാസമെടുക്കൽ വേഗത്തിലായി... കൈ കാലുകൾ വിറക്കാൻ തുടങ്ങി...

ഞാൻ കല്ല്യാണിയേ നോക്കിയപ്പോൾ അവൾ എന്നേ നോക്കി കരയുകയാണ്...

ആ കാഴ്ച എനിക്കു കണ്ടു നിൽക്കാനായില്ല...

ഞാൻ അവളുടെ അടുത്തേക്ക് പോവാൻ തുനിഞ്ഞതും ഏതോ ഒരുത്തൻ വന്നെന്നെ പിടിച്ചു നിർത്തി ശേഷം വേറൊരുത്തൻ ഒരു കത്തികൊണ്ട് അടുത്തേക്ക് വന്നു... എന്റെ ശരീരം പൂർണമായും വയറിലൂടെ പിടിച്ചു വച്ചിരിക്കുകയായിരുന്നു അവന്...

കുതറി മാറാൻ ശ്രമിച്ചപ്പോൾ പോലും കഴിഞ്ഞില്ല....പക്ഷേ എങ്ങനെയോ അയാളുടെ കൈവളയത്തിനുള്ളിൽ നിന്നും എന്റെ കൈ എനിക്ക് ഊരി മാറ്റാൻ പറ്റി...

അയാൾ കത്തികൊണ്ട് കുത്താൻ നിന്നതും ഞാൻ അതിൽ കയറി പിടിച്ചു....

ചൂട് ചോരയൊഴുകുന്ന എന്റെ കയ്യിൽ നിന്ന് പോലും എനിക്ക് വേദന അനുഭവിച്ചറിയാൻ പറ്റിയില്ല.... മനസ്സ് മുഴുവൻ കല്ല്യാണിയാണ്... വേറൊന്നു തന്നെ ഇപ്പോൾ എന്റെ ചിന്തയിലില്ല

സങ്കടവും ദേഷ്യവും കാരണം എന്റെ ശരീരം ചൂട് പിടിക്കുന്നത് ഞാൻ അറിഞ്ഞു...

എന്നേ പിടിച്ചു നിർത്തിയ മൈരന്റെ കാൽമുട്ടിനിട്ടൊരു ചവിട്ടു ഞാൻ കൊടുത്തു ആ ചവിട്ടിൽ ഒന്ന്

💬 Comments

View all comments