Chapter Title : ജാതകം ചേരുമ്പോൾ 20 [കാവൽക്കാരൻ]
നടുങ്ങിയ അയാളെ ഞാൻ എന്റെ മുഴുവൻ ഭാരവും എടുത്തുകൊണ്ട് ചുമരിലേക്ക് തള്ളി...
അയാളുടെ പിടിയിൽ നിന്നും മോചിതനായ ഞാൻ
കത്തിയിൽ നിന്നും കയ്യെടുത്തുകൊണ്ട് അതു പിടിച്ചവന്റ കഴുത്തിനിട്ടൊരു കുത്തു ഞാൻ കൊടുത്തു...
പലരേയും അടിച്ചു വീഴ്ത്തിയെങ്കിലും ആരുടെയും ജീവൻ പോകാൻ മാത്രമുള്ള അടിയൊന്നും ഞാൻ ആരെയും അടിച്ചിട്ടുണ്ടായിരുന്നില്ല... ഈ ഒരു കുത്ത് ഒഴിച്ച്....
കുത്ത് കിട്ടിയ അയാൾ താഴെ കിടന്നു പുളയുകയാണ് വായിൽ നിന്നും രക്തവും വരുന്നുണ്ട്.....
എന്നാൽ ആ കാഴ്ചക്കൊന്നും എന്റെ മനസ്സിനെ നിയന്ത്രിക്കാനായില്ല....
"ആ..ആാാ....... ആ...... "
പെട്ടെന്നാണ് കല്ല്യാണിയുടെ നില വിളി മുറിയാകെ മുഴങ്ങിയത്...
ഞാൻ ഒരു നിമിഷം നിന്നു പോയി.....
മൗനം ഭയാനകമായൊരു അന്തരീക്ഷം സൃഷ്ടിച്ചു...
അവിടേക്ക് നോക്കാൻ പോലും ഞാൻ ഭയന്നു...
എന്നിരുന്നാലും ഞാൻ അങ്ങോട്ട് നോക്കാൻ തുനിഞ്ഞു..ഞാൻ വിചാരിച്ച ഒരു കാഴ്ച്ച കാണരുതേ എന്നു മാത്രമായിരുന്നു എന്റെ മനസ്സിൽ.....
തറയിലേക്ക് ചോര തുള്ളികൾ വീഴുന്നതാണ് ഞാൻ കണ്ടത്....
കുറച്ചു മുകളിലോട്ട് നോക്കിയപ്പോൾ
കല്ല്യാണിയുടെ ഇടതു വയറിലോട്ട് ആ കത്തി ആഴ്ന്നിറങ്ങിയിട്ടുണ്ടായിരുന്നു...
പരമേശ്വരന്റെ ചിരിക്കുന്ന മുഖവും കല്ല്യാണിയുടെ കരയുന്ന മുഖവും എന്റെ കണ്മുന്നിൽ തെളിഞ്ഞു വന്നു...
എന്റെ മുഴുവൻ ശരീരവും തളർന്നു പോയി
കണ്ണുകൾ മങ്ങിയെങ്കിലും, കല്ല്യാണിയുടെ മുഖം മാത്രം തെളിഞ്ഞു.
അവളുടെ ചുണ്ടുകൾ വിറച്ചുകൊണ്ടെന്റെ പേര് വിളിച്ചു...
“സി…ദ്ധു…”
ആ ശബ്ദം, ചോര നിറഞ്ഞ വായുവിലൂടെ എനിക്ക് കേൾക്കുമ്പോൾ, ഹൃദയം നുറുങ്ങുകയായിരുന്നു...
വിറച്ച കൈകളോടെ എന്റെ ശരീരം സ്വമേധയാ അവളുടെ അരികിലേക്ക് ചലിച്ചു....
അവളുടെ കണ്ണുകൾ ഇപ്പോഴും എന്നെ തേടുകയായിരുന്നു.... ആ കണ്ണുകളിലെ ആ നീല
💬 Comments
View all comments