Chapter Title : ജാതകം ചേരുമ്പോൾ 20 [കാവൽക്കാരൻ]
കാണാൻ സാധിച്ചില്ല..... ഞാൻ കിടക്കുന്നത് ഹോസ്പിറ്റിലിലാണെന്ന് എനിക്ക് അതിൽ നിന്നും മനസ്സിലായി....
പെട്ടെന്ന് കല്ല്യാണിയുടെ മുഖവും അന്ന് രാത്രി സംഭവിച്ച കാര്യങ്ങളും എന്റെ മനസ്സിലേക്ക് വന്നു...
എന്നാൽ അകലെ നിന്നും രണ്ടു സ്ത്രീകളുടെ മങ്ങിയ ശബ്ദങ്ങൾ മാത്രമാണ് എനിക്ക് കേൾക്കാൻ സാധിച്ചത്....
"ചേച്ചി ഇതിപ്പോ രണ്ടു മാസം കഴിഞ്ഞില്ലേ.... ഇനി ഇവന് ബോധം വരാൻ വല്ല ചാൻസുമുണ്ടോ....? എത്ര ദിവസമെന്ന് വെച്ചിട്ടാ നമ്മൾ ഇങ്ങനെ കാവൽ ഇരിക്ക... കാർത്തു ഡോക്ടറോട് കാര്യം പറയാനും പേടി...."
"നിനക്ക് എന്താ പ്രശ്നം... രാവിലേ വന്നാൽ ഇവിടെ വന്ന് ഇങ്ങനെ ഇരുന്നാൽ പോരേ..? ഇതിനേക്കാൾ എളുപ്പമുള്ള ജോലി ഈ ഹോസ്പിറ്റലിൽ ഉണ്ടോ..... നീ അതും ഇതും പറയാതെ ഒന്ന് മിണ്ടാതെ ഇരുന്നേ....."
പിന്നീട് കുറച്ചു നേരം മൗനം മാത്രമായിരുന്നു....
രണ്ടു മാസമോ.... 😳.... ഞാൻ കിടപ്പിലായിട്ട് രണ്ടു മാസമായോ....
അവർ വീണ്ടും സംസാരിക്കാൻ തുടങ്ങി...
"ചേച്ചി...."
"മ്മ്..."
"അഥവാ ഇയാൾക്ക് ബോധം വന്നാൽ ഞാൻ ഒന്ന് കൊത്തി നോക്കിയാലോ.... കാണാൻ നല്ല ലുക്ക്.... പൂത്ത കാശ്.... ഞങ്ങൾ തമ്മിൽ നല്ല ജോഡിയായിരിക്കില്ലേ....."
"അയ്യടി...പൊന്ന് മോളേ നിന്റെ പൂതി ഓക്കെ കൊള്ളാം പക്ഷേ അവൻ സിംഗിൾ ഒന്നുമല്ല..."
"അതെങ്ങനെ ചേച്ചിക്ക് അറിയാം..."
"നീ ഇപ്പോ വിചാരിച്ചത് ഓക്കെ ഞാൻ കുറച്ചു ദിവസം മുന്നേ വിചാരിച്ചതാ....പിന്നേ നീയും ഞാനും നോക്കിയാലൊന്നും അവന് വളയാനും പോവുന്നില്ല...."
"അതെന്താ...."
"ആ.. അത് നിനക്ക് അവന്റെ വൈഫിനെ കണ്ടാൽ മനസ്സിലാവും...."
എന്റെ വൈഫ് എന്ന് പറഞ്ഞാൽ കല്ല്യാണിയല്ലേ...?അതേ ആണ്..
അവൾക്കൊന്നും സംഭവിച്ചിട്ടില്ലേ....
വായ തുറന്ന് എന്തെങ്കിലും ചോദിക്കാം എന്ന് വിചാരിച്ചാൽ നാവു പോലും അനങ്ങുന്നില്ല...
ഞാൻ കുറച്ചു നേരം കൂടേ ആ കിടപ്പു കിടന്നു....
"അതെന്താ അത്രക്ക് ഭംഗിയാണോ കാണാൻ...."
"ആണോന്നോ.... എടി അവൾടെ കണ്ണ് നീ കാണണം നല്ല നീല കണ്ണുകൾ... അതിൽനിന്നും കണ്ണെടുക്കാൻ തോന്നാത്ത വിധം ഭംഗി....ഹോ... അവളേ കണ്ടപ്പോ എനിക്ക് തന്നെ ക്രഷ് തോന്നി...."
അതു കേട്ടപ്പോൾ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു....
"ചേച്ചി എങ്ങനെ കണ്ടു... ഇത്ര കാലമായിട്ടും ഞാൻ അങ്ങനെ ആരെയും
💬 Comments
View all comments